HOME
DETAILS
MAL
ഇറ്റാലിയന്‍ കപ്പില്‍ യുവന്റസ് ചാംപ്യന്‍മാര്‍
backup
May 11 2018 | 08:05 AM
റോം: ഇറ്റാലിയന്‍ കപ്പില്‍ യുവന്റസ് ചാംപ്യന്‍മാര്‍. ഫൈനലില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് എ. സി മിലാനെ തകര്‍ത്താണ് യുവന്റസ് ചാംപ്യന്‍മാരായത്. യുവന്റസിന്റെ നാലാം ഇറ്റാലിയന്‍ കപ്പ് കിരീട നേട്ടമാണിത്. യുവന്റസിനായി 56, 64 മിനുട്ടുകളില്‍ മേധി ബെനേറ്റിയ രണ്ട് ഗോളുകള്‍ നേടി. 61-ാം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റയും 76-ാം മിനുട്ടില്‍ നിക്കോളാ കളിനിച്ചിന്റെ (സെല്‍ഫ്) വകയും യുവന്റസ് ഗോളുകള്‍ നേടി. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ യുവന്റസ് അര്‍ഹിച്ച ജയം തന്നെയായിരുന്നു.
ഗോള്‍ നേടാനായില്ലെങ്കിലും അര്‍ജന്റീനന്‍ താരമായ യുവന്റസിന്റെ മുന്നേറ്റ താരം പൗളോ ഡിബാല മികച്ച പ്രകടനം പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."