HOME
DETAILS
MAL
പുതിയങ്ങാടി-ചുണ്ടണ്ടയില്‍ റോഡില്‍ അറ്റകുറ്റ പ്രവൃത്തി തുടങ്ങി
backup
March 15 2017 | 23:03 PM
എടച്ചേരി: മാസങ്ങളോളമായി ഗതാഗതം ദുസ്സഹമായ പുതിയങ്ങാടി-ചുണ്ടണ്ടയില്‍ റോഡില്‍ അറ്റകുറ്റ പ്രവൃത്തികള്‍ തുടങ്ങി.
ഓവുചാല്‍ നിര്‍മാണത്തിനു വേണ്ടി റോഡ് കീറിമുറിച്ചിരുന്നു. ഇതോടെ വാഹന ഗതാഗതം ദുഷ്‌കരമാവുകയായിരുന്നു.
സമീപത്തെ മറ്റൊരു പൊതുമരാമത്ത് റോഡായ എടച്ചേരി-ഇരിങ്ങണ്ണൂര്‍ റോഡിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് ഓട്ടോ-ജീപ്പ് തൊഴിലാളികള്‍ ഒരാഴ്ചയോളം സമരം നടത്തിയിരുന്നു. എടച്ചേരിയിലെ പ്രധാനപ്പെട്ട രണ്ടു പൊതുമരാമത്ത് റോഡുകളും തകര്‍ന്നു ഗതാഗതം ദുഷ്‌കരമായതോടെ റോഡ് ഉപരോധമുള്‍പ്പെടെയുള്ള സമരവുമായി ജനം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയങ്ങാടി-ചുണ്ടണ്ടയില്‍ റോഡ് പ്രവൃത്തി പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."