മുത്തൂറ്റ് ബാങ്ക് കവര്‍ച്ച; പ്രതികളുമായി പൊലിസ് നാളെ എത്തും
കോവളം: മുത്തൂറ്റ് ബാങ്കില്‍ കവര്‍ച്ച നടത്തിയതിന് ഗുജറാത്തില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി പൊലിസ് സംഘം ഞായറാഴ്ച രാവിലെയോടെ എത്തും.
കോവളം മുത്തൂറ്റ് ബാങ്ക് കവര്‍ച്ച കേസിലെ മൂന്ന് പ്രതികളുമായാണ് സംഘം വരുന്നത്. ഇവരില്‍ ഒരാള്‍ രണ്ടു മാസം മുന്‍പ് ചോവ്വരയിലെ മുത്തൂറ്റ് ബാങ്ക് കവര്‍ച്ചശ്രമ കേസിലും പ്രതിയാണ്. പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കൂടുതല്‍ മോഷണ പരമ്പരകള്‍ പുറത്താകുമെന്നും അന്യസംസ്ഥാനകാരായ പ്രതികള്‍ക്ക് കേരളത്തില്‍ മോഷണങ്ങള്‍ നടത്താന്‍ സഹായം ഒരുക്കിയവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിക്കുമെന്ന് പൊലിസ് കരുതുന്നു. ചൊവ്വാഴ്ചയാണ് കോവളം എസ്.ഐ ശശിധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള ആറംഗ പൊലിസ് സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഗുജറാത്തിലേക്ക് പോയത്. കഴിഞ്ഞ ആഴ്ചയാണ് മോഷണ ശ്രമത്തിനിടെ പത്തംഗ സംഘം ഗുജറാത്തിലെ പാര്‍ഡി പൊലിസിന്റെ പിടിയിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."