വസ്തുതകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ തയാറാകണം; മുഖ്യമന്ത്രി
ശ്രീകാര്യം: സത്യത്തിന് വിലകല്പിക്കാത്ത ഈ കാലഘട്ടത്തില്‍ വസ്തുതകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഓരോ യുവാക്കളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 82-ാമത് രാജ്യാന്തര സമ്മേളനം ശ്രീകാര്യം ഹോളിട്രിനിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭാരതത്തിന്റെ മതേതര സംസ്‌കാരം സംരക്ഷിക്കേണ്ടത് യുവാക്കളുടെ കടമയും ഉത്തരവാദിത്വവുമാണെന്നും മതേതരത്വം ജനാധിപത്യത്തെയും ജനാധിപത്യം സ്വാതന്ത്ര്യത്തെത്തും സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബസേലിയേഴ്‌സ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവ അധ്യക്ഷനായിരുന്നചടങ്ങില്‍ ഒ.സി.വൈ.എം. പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസ്റ്റേഴ്‌സ്, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബന്‍, പി.ജി.ജോസ്, യുവജന പ്രസ്ഥാന ഭാരവാഹികളായ ഫാദര്‍ ഫിലിപ് തരകന്‍, ഫാദര്‍ അജി കെ. തോമസ്, ഫാ. പീറ്റര്‍ ജോര്‍ജ്, ജോളി പി. തോമസ്, പ്രവീണ്‍ ജേക്കബ് പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന കലാസന്ധ്യ സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ക്യാംപ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."