HOME
DETAILS
MAL
വ്യാപാര-ഗതാഗത മേഖല സ്തംഭിച്ചു
backup
March 16 2017 | 04:03 AM
ജമ്മു: അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പിനെത്തുടര്‍ന്ന് അസ്വസ്ഥത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയിലെ വ്യാപാര മേഖലകളും ഗതാഗത സംവിധാനങ്ങളും തകരാറിലായി. പൂഞ്ച് ജില്ലയിലെ കച്ചവട കേന്ദ്രങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് പൊലിസ് അറിയിച്ചു. പാക് സൈനികര്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമീണ മേഖലയിലേക്കും തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തുന്ന സാഹചര്യത്തില്‍ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഗതാഗത സംവിധാനവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സൈന്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."