വെള്ളം ഫലപ്രദമായി ഉപയോഗിച്ചാല്‍ സാമ്പത്തികശക്തിയാകാമെന്ന് മൂവര്‍സംഘം
കൊച്ചി: വെള്ളം ഫലപ്രദമായി ഉപയോഗിച്ച് കേരളത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ സാധിക്കുമെന്ന അവകാശവാദവുമായി മൂവര്‍ സംഘം.
എല്ലാ നദികളിലും റബര്‍ ഡാം നിര്‍മിക്കുകയാണെങ്കില്‍ ഭൂഗര്‍ഭജലനിരപ്പ് വര്‍ധിപ്പിക്കാനാവും. കൂടാതെ നദികളില്‍ നിന്ന് വെള്ളം എടുക്കുന്നത് നിരോധിക്കുകയും പകരം ഓരോ പ്രദേശത്തും വലിയ മഴവെള്ള സംഭരണി സ്ഥാപിക്കുകയും ചെയ്യണം. ജലനിരപ്പ് കൂടിയാല്‍ കായലിലേക്ക് പതിക്കുന്ന നദീമുഖത്തെ ജലത്തിലെ ഉപ്പിന്റെ അംശം സ്വാഭാവികമായും കുറയുമെന്നും ഇത് കുടിക്കാനായി ഉപയോഗിക്കാമെന്നും എന്‍ജിനീയര്‍മാരുമായ കെ.പി.രാജന്‍, എന്‍.ജോണ്‍ ഫിലിപോസ്, ടി. സാറ്റിസണ്‍ എന്നിവര്‍ പറയുന്നു. 44 നദികളാല്‍ സമ്പന്നമായ കേരളത്തില്‍ വെള്ളത്തെ വേണ്ടവിധം പരിപാലിക്കുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം ആശയങ്ങള്‍ അടങ്ങിയ ബൃഹത്തായ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."