ചാംപ്യന്‍സ് ലീഗ്: സെവിയ്യയെ ഇരുപാദങ്ങളിലുമായി 3-2ന് വീഴ്ത്തി
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ പുതു ചരിതമെഴുതി ലെയ്‌സ്റ്റെര്‍ സിറ്റി ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ടു ഗോളിന് അവര്‍ സെവിയ്യയെ പരാജയപ്പെടുത്തി.
ഇരുപാദങ്ങളിലുമായി 3-2 എന്ന സ്‌കോറിനാണ് ലെയ്‌സ്റ്റെറിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പോര്‍ട്ടോയെ പരാജയപ്പെടുത്തി യുവന്റസും ക്വാര്‍ട്ടറിലെത്തി. ഇരുപാദങ്ങളിലുമായി 3-0നാണ് യുവന്റസ് മുന്നേറിയത്.
റാനിയേരിക്ക് പകരം ടീമിന്റെ കോച്ചിങ് സ്ഥാനം ഏറ്റെടുത്ത ക്രെയ്ഗ് ഷെക്‌സ്പിയറിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലെയ്‌സ്റ്റെര്‍ കാഴ്ച്ചവച്ചത്. സ്വന്തം തട്ടകത്തില്‍ സെവിയ്യക്ക് യാതൊരവസരവും നല്‍കാതെയാണ് അവര്‍ കളിച്ചത്. അതോടൊപ്പം സെവിയ്യ പത്തു പേരായി ചുരുങ്ങിയതും ലെയ്‌സ്റ്റെറിന് ഗുണം ചെയ്തു. സൂപ്പര്‍ താരം സമീര്‍ നസ്‌റിക്കാണ് മത്സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ടത്.
നേരത്തെ ആദ്യ ഘട്ടത്തില്‍ 2-1ന് യുവന്റസ് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിന് ശേഷമാണ് റാനിയേരി ടീം പുറത്താക്കിയത്. മത്സരത്തില്‍ വെസ് മോര്‍ഗന്‍, മാര്‍ക് ആല്‍ബ്രൈറ്റണ്‍ എന്നിവര്‍ ലെയ്‌സ്റ്റെറിനായി സ്‌കോര്‍ ചെയ്തു. യഥാര്‍ഥത്തില്‍ ലെയ്‌സ്റ്റെറിന്റെ രക്ഷകനായത് ഗോളി കാസ്പര്‍ ഷ്മിഷേലിന്റെ തകര്‍പ്പന്‍ സേവുകളാണ്. ആദ്യ പകുതിയില്‍ ലെയ്‌സ്റ്റെറിനൊപ്പം പിടിച്ചു നില്‍ക്കാന്‍ സെവിയ്യക്ക് സാധിച്ചെങ്കിലും ഷ്മിഷേലിന്റെ മികവ് അവരെ ഗോളില്‍ നിന്നകറ്റി.
നസ്‌റിയായിരുന്നു തുടക്കത്തില്‍ സെവിയ്യയുടെ മുന്നേറ്റങ്ങളെ നയിച്ചത്. ഫിനിഷിങ് പോരായ്മ താരത്തിന് തിരിച്ചടിയാവുകയായിരുന്നു. 27ാം മിനുട്ടില്‍ വെസ് മോര്‍ഗന്‍ ഗോള്‍ നേടിയതോടെ സെവിയ്യ സമ്മര്‍ദ്ദത്തിലായി. രണ്ടാം പകുതിയില്‍ സെവിയ്യ തിരിച്ചുവരുമെന്ന് കരുതിയെങ്കില്‍ 54ാം മിനുട്ടില്‍ ആല്‍ബ്രൈറ്റന്റെ ഗോള്‍ ലെയ്‌സ്റ്റെറിന്റെ ലീഡ് വര്‍ധിപ്പിച്ചു.
ഇതിനിടെ നസ്‌റിക്ക് ചുവപ്പു കാര്‍ഡ് കണ്ടതോടെ സെവിയ്യ പത്തു പേരായി ചുരുങ്ങി. അവസാന നിമിഷം ഷ്മിഷേല്‍ വിറ്റോളോയെ വീഴ്ത്തിയതിന് പെനാല്‍ട്ടി ലഭിച്ചെങ്കിലും കിക്കെടുത്ത സ്റ്റീവന്‍ സോന്‍സിയുടെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. ഇരുപാദത്തിലും പെനാല്‍റ്റി പാഴാക്കുന്ന ടീമെന്ന ചീത്തപേര് ഇതോടെ സെവിയ്യക്ക് സ്വന്തമായി. അതേസമയം 10 വര്‍ഷത്തിന് ശേഷമാണ് ആദ്യ പാദത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം സ്പാനിഷ് ക്ലബിനെ പരാജയപ്പെടുത്തി പ്രീമിയര്‍ ലീഗ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറുന്നത്.
പോര്‍ട്ടോയ്‌ക്കെതിരേ 42ാം മിനുട്ടില്‍ പൗലോ ഡൈബാലയുടെ ഗോളാണ് യുവന്റസിന് ജയം സമ്മാനിച്ചത്. നേരത്തെ ആദ്യ പാദത്തില്‍ 2-0 യുവന്റസ് ജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."