HOME
DETAILS

ഒ.വി വിജയനെ അടുത്തറിഞ്ഞ മജീദ്ക്ക വിജയന്‍ സ്മാരകത്തിന്റെ കാവല്‍കാരന്‍

  
backup
May 12 2018 | 05:05 AM

%e0%b4%92-%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%86-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%ae

 

പാലക്കാട്: ഖസാക്കിന്റെ ഇതിഹാസക്കാരന്‍ ഒ.വി വിജയനെ അകലെ നിന്ന് നോക്കിയും കണ്ടും അറിഞ്ഞ മജീദിക്ക ഇപ്പോള്‍ തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തിന്റെ കാവല്‍ക്കാരനാണ്. പാലക്കാട്ടിലെ തസ്രാക്കിനെ ലോക സാഹിത്യ ഭൂപടത്തില്‍ എത്തിച്ച ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ എഴുതാന്‍ തസ്രാക്കില്‍ ഒ.വി വിജയന്‍ എത്തുന്ന കാലത്ത് അഞ്ച് വയസുകാരനായിരുന്ന മജീദിക്കക്ക് ഇപ്പോള്‍ 62 വയസ്. അദ്ദേഹം ഓടിയും കളിച്ചും വളര്‍ന്ന മണ്ണാണ് തസ്രാക്കിലേത്.
മജീദിക്ക ഒ.വി വിജയന്‍ എഴുതിയ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ വായിച്ചിട്ടില്ല. പക്ഷെ ഒ.വി വിജയനില്‍ നിന്നും നേരിട്ട് കഥ കേട്ടറിഞ്ഞ ആളാണ് മജീദിക്ക. കഥയിലെ കഥാപത്രങ്ങളെ നേരില്‍ കണ്ട വ്യക്തികൂടിയാണ് ഇദ്ദേഹം. പഠിപ്പും വിദ്യാഭ്യാസം ഒന്നും തന്നെ മജീദിക്കക്ക് ഇല്ല. എന്നിട്ടും സ്വന്തം അനുഭവങ്ങള്‍ വച്ച് ഈ ലോകത്തെ അളന്ന വ്യക്തികൂടിയാണ്. മുമ്പ് മജീദിക്കക്ക് മാങ്ങാ, പുളി തുടങ്ങിയവയുടെ കച്ചവടമായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഒ.വി വിജയന്റെ സ്മാരകത്തിന് കാവല്‍ നില്‍ക്കുകയാണ്.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണെങ്കിലും വിജയന്‍ സാറിനേടുളള അടുപ്പം കൊണ്ട് ആണ് മജീദിക്ക സ്മാരകത്തിന് കാവല്‍ നില്‍ക്കുവാന്‍ തയ്യാറായത്. അദ്ദേഹത്തിന്റെ ഭാര്യ സബിയ. മൂത്തമകന്‍ റഷീദ്, ഇളയമകന്‍ അസ്‌ക്കര്‍, മകള്‍ സെറിന എന്നിവരാണ്. വഴിയമ്പലത്തിലെ ആല്‍മരം, ഏകാധ്യാപക വിദ്യാലയം തുടങ്ങിയ കാര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും അതില്‍ പല മാറ്റങ്ങളും സംഭവിച്ചുവരികയാണ്. ഒ.വി വിജയന്റെ ഗ്രന്ഥങ്ങളും, കൈയ്യെഴുത്ത് പ്രതികള്‍, പേന തുടങ്ങിയവ ഇപ്പോഴും ഇവിടെ സൂക്ഷിക്കുന്നുണ്ട്. ഞാറ്റുപുരയുടെ മുറ്റത്തു കരിങ്കല്ലില്‍ പണിത കുറെ ശില്‍പ്പങ്ങള്‍.
അപ്പുക്കിളിയും അള്ളാപ്പിച്ചയും ഓന്തുമൊക്കെ പുനര്‍ജനിച്ചിക്കുന്നു. ഒ.വി വിജയന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ശില്‍പ്പങ്ങള്‍ ഒരുക്കിയിട്ടുളളത്. പ്രശസ്ത ശില്‍പ്പി വി.കെ രാജന്റെ നേതൃത്വത്തില്‍ ജോണ്‍സ് മാത്യു, ഹോചിമിന്‍, ജോസഫ് എം. വര്‍ഗീസ് എന്നിവരാണ് നോവലിലെ നൂറ്റിയെട്ട് കഥാപാത്രങ്ങളെ ശിപ്പങ്ങളായി പുനര്‍ജ്ജനിപ്പിച്ചത്. രാമായണത്തിനും മഹാഭാരതത്തിനും ശേഷം ഒരു കലാസൃഷ്ടിയിലെ കഥാപാത്രങ്ങളെ ശില്‍പ്പങ്ങളാക്കുന്നത് ഖസാക്കിന്റെ ഇതിഹാസത്തിലാണ്.
വെയില്‍ വീണ് നരച്ച് കിടക്കുന്ന നാട്ടു പാതയില്‍ അങ്ങിങ്ങായി കാണുന്ന കുറെ വീടുകളും പള്ളിയും ഞാറ്റു പുരയും. ഞാറ്റുപുരക്ക് പുതുതായി പണിത കോണ്‍ക്രീറ്റ് കവാടം ഞാറ്റുപുരയുടെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നതായിരുന്നു. ഞാറ്റുപുരക്ക് ഒരു തരത്തിലും ചേരുന്നതല്ല. എങ്കിലും ഒ.വി വിജയന്‍ സ്മാരക സമിതി ഒ.വി വിജയന്‍ സ്മാരകത്തെ അന്തര്‍ദേശീയതലത്തില്‍ ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടു പോയ്‌കൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago