കേരളത്തില്‍ അഭ്യസ്ഥവിദ്യര്‍ക്ക് യോഗ്യതക്കനുസരിച്ചുള്ള തൊഴിലവസരമില്ലെന്ന്
സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ സ്ത്രീകളുടെ മുഴുവന്‍ കഴിവും ഉപയോഗപെടുത്തിയാല്‍ മാത്രമേ സംസ്ഥാനത്തിന് വികസനത്തിന്റെ അടുത്തതലത്തിലേക്ക് മുന്നേന്നറാന്‍ കഴിയുകയുള്ളുവെന്ന് യു.എന്‍.ഡി.പി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ബത്തേരി സെന്റ് മേരീസ് കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 55-ാമത് കേരളാ ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനസമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം കേരളം ഒന്നാമതാണ്. എന്നാല്‍ കേരളത്തിലെ അഭ്യസ്ഥ വിദ്യരായവര്‍ക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി ഇവിടെ ഇല്ല. അതുകൊണ്ട് ഇവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയാണന്നും അതാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി കഴിവില്ലാത്തവര്‍ ഇവിടെ വരാന്‍കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങളാണ് നിലവില്‍ കേരളത്തിന്റെ വികസന പ്രതിസന്ധിസൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സംഘടനസംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരന്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു, സി.കെ സഹദേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."