HOME
DETAILS

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

  
Laila
December 11 2024 | 02:12 AM

Promotion of incompetents  assessment of increased risk

തൊടുപുഴ:  മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം നൽകിയതാണ് പവർ ഹൗസുകളിലടക്കം അപകടനിരക്ക് ഉയരാൻ കാരണമെന്ന  വിലയിരുത്തലുമായി കെ.എസ്.ഇ.ബി.  മസ്ദൂർ ലൈൻമാനായതും ഐ.ടി.ഐ ക്കാർ എൻജിനീയറായതുമാണ് ഈ മേഖലയിൽ അപകടനിരക്ക് കൂടാൻ കാരണമെന്നാണ് വൈദ്യുതി ബോർഡ് ഉന്നതരുടെ വിലയിരുത്തൽ.  

ബോർഡിൽ വർക്ക്‌മെൻ തസ്തികയിൽ നിന്നും ഓഫിസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പെർഫോമൻസ് അപ്രൈസൽ റിപ്പോർട്ടിങ് സിസ്റ്റം കൊണ്ടുവരാൻ 2022 ൽ സി.എം.ഡി ഉത്തരവിറക്കിയെങ്കിലും നടപ്പായിട്ടില്ല. പലപ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ ബോർഡിൽ സ്ഥാനക്കയറ്റം നൽകിയിരുന്നു. ഏതാനും വർഷം മുമ്പ് 1179 മീറ്റർ റീഡർമാരെ ഒറ്റയടിക്ക് സബ് എൻജിനീയർമാരാക്കി. അഞ്ച് വർഷം സർവിസ് പൂർത്തിയാക്കിയെന്നത് മാത്രമായിരുന്നു മാനദണ്ഡം. ഇവരിൽ പലരും ഇപ്പോൾ അസി. എൻജിനീയർമാരാണ്. 

മീറ്റർ റീഡിങ് ആന്റ് സ്‌പോട്ട് ബില്ലർ എന്ന തസ്തികക്കാരുടെ ജോലി പൂർണമായും ക്ലറിക്കലാണ്. സാങ്കേതിക മികവ് ഇതിന് ഒട്ടും ആവശ്യമില്ല. ഐ.ടി.ഐ കളിൽ നിന്നും വയർമാൻ, ഇലക്ടീഷ്യൻ കോഴ്‌സ് പാസായവരാണ് ഈ തസ്തികയിൽ ജോലി ചെയ്യുന്നത്. 
സബ് എൻജിനീയർമാരുടെ ജോലി അങ്ങേയറ്റം സാങ്കേതിക മികവ് പുലർത്തേണ്ടതാണ്. 11 കെ.വി പോലുള്ള ഹൈ വോൾട്ടേജ് ലൈനുകളുടെ അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം നൽകേണ്ടത് സബ് എൻജിനീയർമാരാണ്.

എന്നാൽ ചെറിയ വയറിങ് ജോലിയെക്കുറിച്ചു പോലും ധാരണയില്ലാത്തവരാണ് പ്രമോഷനിലൂടെ സബ് എൻജിനീയർമാരായിരിക്കുന്നത്. വിതരണ ലൈനുകളിലെ വോൾട്ടേജ് സംബന്ധിച്ചോ നിയന്ത്രണം സംബന്ധിച്ചോ ഇക്കൂട്ടർക്ക് പ്രായോഗികജ്ഞാനമില്ല. ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർക്ക് മതിയായ യോഗ്യത വേണമെന്ന് 1956 ലെ വൈദ്യുതി നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. 

ഹൈവോൾട്ടേജ് ലൈനുകൾ പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും കുറഞ്ഞ യോഗ്യത ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമയാണ്. ഈ നിയമത്തിനെല്ലാം പുല്ലുവില നൽകിയാണ് വൈദ്യുതി ബോർഡും യൂനിയനുകളും തമ്മിലുള്ള ധാരണപ്രകാരം യോഗ്യതയില്ലാത്തവർക്ക് ഉദ്യോഗക്കയറ്റം നൽകിയത്.

ഇത്തരം കാര്യങ്ങൾക്കിടെ ജീവനക്കാർക്ക് പരിശീലനം നൽകാനും കെ.എസ്.ഇ.ബി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്ര പവർ സെക്ടർ സ്‌കിൽ കൗൺസിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വർക്കർ, ലൈൻമാൻ, ഓവർസിയർ, സബ് എൻജിനീയർ എന്നിവർക്ക് 12 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. മൂലമറ്റം പെറ്റാർക്കിലും കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം റീജ്യനൽ സെന്ററുകളിലുമാണ് പരിശീലനം നൽകുന്നത്. 

 

പത്താം ക്ലാസ് തോറ്റവർക്കും ഒന്നര ലക്ഷം വരെ ശമ്പളം !

വൈദ്യുതി ബോർഡിൽ പത്താം ക്ലാസ് തോറ്റവർ പോലും കൈപ്പറ്റുന്നത് മാസം ഒന്നര ലക്ഷം വരെ ശമ്പളം. സബ് എൻജിനീയർ ഗ്രേഡിൽ പത്താം ക്ലാസ് തോറ്റ 451 പേർ ഒരു ലക്ഷത്തിലേറെ ശമ്പളം കൈപ്പറ്റുന്നുണ്ട്. പത്താം ക്ലാസ് തോറ്റ 451 പേർ സബ് എൻജിനീയർ തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി.  അവരുടെ ശമ്പളം 1,33, 695 രൂപയാണ്. 

സബ് എൻജീനീയറേക്കാൾ  ഉയർന്ന ഗ്രേഡിൽ പത്താം ക്ലാസ് തോറ്റ 34 പേരുണ്ട്. അവരുടെ ശമ്പളം 1,43,860 രൂപയാണെന്നും തൊടുപുഴ സ്വദേശിയായ പൊതുപ്രവർത്തകൻ ഷാജി ഈപ്പന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  13 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  29 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago