HOME
DETAILS
MAL
റിസര്‍വ് ബാങ്ക് സാമ്പത്തിക സാക്ഷരത ശില്പശാല നടത്തി
backup
March 16 2017 | 19:03 PM
മുതുകുളം: റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയണല്‍ മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍വച്ച് സാമ്പത്തിക സാക്ഷരത ശില്പശാല നടത്തി. ബാങ്കിങ് മേഖലയിലെ പുതിയ പ്രവണതകളെയും പദ്ധതികളെയും കുറിച്ച് പൊതുജനത്തെ ബോധവത്ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ശില്പശാല. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍.സോമലത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡി.അംബുജാക്ഷി അധ്യക്ഷയായി.മുതുകുളം ബ്ലോക്ക് സെക്രട്ടറി വി.ആര്.രാജീവ് മുഖ്യപ്രഭാഷണം നടത്തി. അജയന് അമ്മാസ്, ടി.ശ്രീകുമാരി,എസ്.സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയന് അസി.ജനറല്‍ മാനേജര്‍ സി.ജോസഫ്, നബാര്‍ഡ് ജില്ലാ ഡവലപ്മെന്റ് മാനേജര്‍ രഘുനാഥപിളള, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ എന്‍.പി.നമ്പൂതിരി എന്നിവര്‍ ക്ലാസ്സ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."