സെലിബ്രിറ്റിയാകാന്‍ ആരും കഥ എഴുതരുത്: കെ.പി സുധീര
കണ്ണൂര്‍: നമ്മളുടെ സൃഷ്ടി ജനം അംഗീകരിച്ചിട്ടുണ്ടെങ്കില്‍ പ്രശസ്തി നമ്മളെ തേടിയെത്തിക്കോളുമെന്നും സെലിബ്രിറ്റിയാകാന്‍ ആരും കഥ എഴുതരുതെന്നും കഥാകാരി കെ.പി സുധീര.
ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സര്‍ഗവസന്തം കഥാക്യാംപില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. വായനയുടെ വളകൂറുള്ള മണ്ണിലെ നല്ല സൃഷ്ടികള്‍ പിറക്കുകയുള്ളു. അതുകൊണ്ട് നല്ല കഥാകൃത്ത് ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാട് വായിക്കണമെന്ന് സുധീര പറഞ്ഞു. പണ്ട് പ്രകൃതിയില്‍ അലിഞ്ഞാണ് കഥകള്‍ എഴുതിയതെങ്കില്‍ ഇന്ന് പ്രകൃതിയില്‍ നിന്ന് അകന്നാണ് കഥകള്‍ എഴുതുന്നത്. പുതിയ ഭാഷ, പുതിയ പുതിയ ആശയങ്ങള്‍ എന്നിവയൊക്കെ കഥകളില്‍ കൊണ്ടു വരണം. എങ്കിലെ നല്ലൊരു കഥാകൃത്താകാന്‍ കഴിയുകയുള്ളുവെന്നും സുധീര പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് മാവിന്‍ തൈ വിതരണം ചെയ്താണ് സമാപനം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."