കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ സംഭവം; കൗണ്‍സില്‍ യോഗം അപലപിച്ചു
കുന്നംകുളം: നഗരസഭയിലെ വനിതാ ബി.ജെ.പി കൗണ്‍സിലറെ നഗരസഭ ഓഫിസില്‍ കയറി ബി.ജെ.പി പ്രവര്ത്തകന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കൗണ്‍സില്‍ യോഗം അപലപിച്ചു. കുന്നംകുളം നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷയും ബി.ജെ.പി കൗണ്‍സിലറുമായ ഗീത ശശിയെയാണ് നഗരസഭ ഓഫിസില്‍ കയറി പാര്‍ട്ടി പ്രവര്ത്തകന് ചെറുവത്താനി വടുതല സ്വദേശിയും പട്ടികമോര്‍ച്ച സംസ്ഥാന സമിതി അംഗവുമായ വാസു മുറിയില്‍ കയറി വന്നു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പദ്ധതികള്‍ അട്ടിമറിക്കുകയാണെന്നും നിന്നെയൊക്കെ ഒരു പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു കൗണ്‍സിലറിന് നേരെ ഇയാള്‍ ആക്രോശിക്കുകയും മേശപ്പുറത്തിരുന്ന ഫയലുകളും മറ്റും വലിച്ചെറിയുകയും കസേരകള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കൗണ്‍സിലറുടെ മുഖത്തേക്ക് ഒരു പേപ്പര്‍ ചുരുള്‍ വലിച്ചെറിഞ്ഞു മുറിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഗീത ശശി കുന്നംകുളം പൊലിസില്‍ പരാതി നല്കി.
ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ഗ്രൂപ്പ് പോരാണെന്നാണ് ഒരു വിഭാഗം പറയുന്നത്. കുന്നംകുളം പൊലിസിന് പുറമെ നഗരസഭ ചെയര്‍പേഴ്സണിനും ഗീത ശശി പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."