യുക്തിവാദം ഒരു പുതിയ പാഠമല്ല: ഡോ.ബഹാഉദ്ദീന്‍ നദ്വി
കോഴിക്കോട്: യുക്തിവാദമെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന വാദങ്ങള്‍ യുക്തി രഹിതമാണന്ന് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി.
ശാസ്ത്രത്തിന്റെ അടിസ്ഥാനമായ അനുമാനങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് പക്ഷെ, ദൈവിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്സാധിക്കുന്നില്ല. ഈപ്രപഞ്ചം തന്നെ ദൈവാസ്തിക്യത്തിന് തെളിവാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതം,യുക്തിവാദം,നവനാസ്തികത എന്ന ശീര്‍ഷകത്തില്‍ എസ്.കെ.എസ്.എസ്.എഫ് മനീഷ സംസ്ഥാന സമിതി കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന പാഠശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. ഹംസ മേലാറ്റൂര്‍, എന്‍.എം ഹുസൈന്, ജൗഹര്‍ കാവനൂര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. രണ്ടാം സെഷനില്‍ അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, ശുഹൈബ് ഹൈത്തമി, ഇ.എം സുഹൈല്‍ ഹുദവി തുടങ്ങിയവര്‍ പ്രബന്ധാവതരണം നടത്തി. സിദ്ദീഖ് നദ്വി ചേറൂര് അധ്യക്ഷനായി. ശഹീര്‍ ദേശമംഗലം, സ്വാദിഖ് ഫൈസി താനൂര്‍, ഹനീഫ് റഹ്മാനി പനങ്ങാങ്ങര, ഡോ. മോയിന്‍ ഹുദവി മലയമ്മ, ഖയ്യൂം കടമ്പോട്, ടി അബൂബക്കര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."