HOME
DETAILS
MAL
പോളിങ് ഓഫിസര്‍ക്ക് ബി.ജെ.പി ഭീഷണി
backup
May 12 2018 | 19:05 PM
ബംഗളൂരു:തെരഞ്ഞെടുപ്പിനിടയില്‍ പോളിങ് ഓഫിസര്‍ക്ക് ബി.ജെ.പി നേതാവിന്റെ ഭീഷണി. ബംഗളൂരുവിലെ ഹെബ്ബാള്‍ മണ്ഡലത്തിലായിരുന്നു സംഭവം. ബി.ജെ.പി എം.എല്‍.എ വി നാരായണസ്വാമി വോട്ടു ചെയ്യാന്‍ എത്തിയപ്പോള്‍ എം.എല്‍.എ വോട്ടു ചെയ്തു കഴിഞ്ഞ് ബാക്കിയുള്ളവര്‍ വോട്ടു ചെയ്താല്‍ മതിയെന്ന് ആക്രോശിച്ച് ബി.ജെ.പി നേതാവ് രംഗത്തെത്തുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിങ് ഓഫിസറോട് കയര്‍ക്കുകയും ആരെയും കയറ്റി വിടരുതെന്ന് താക്കീതു നല്‍കുകയും ചെയ്തു.
പത്തു മിനിട്ടിലധികം വോട്ടിങ് വൈകിയതോടെ പൊലിസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
224 അംഗ നിയമസഭയില്‍ 222 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തിയത്. 56,696 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."