HOME
DETAILS
MAL
സര്‍ട്ടിഫിക്കറ്റുകളില്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ നടപ്പാക്കണം: എസ്.ടി.യു
backup
March 16 2017 | 21:03 PM
കാസര്‍കോട്: ക്ഷേമനിധി ബോര്‍ഡില്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫിസര്‍മാര്‍ അറ്റസ്റ്റ് ചെയ്യണമെന്നത് ഒഴിവാക്കി സെല്‍ഫ് അറ്റസ്റ്റ് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ സ്നേഹസംഗമം ഏപ്രിലില്‍ തൃക്കരിപ്പൂര്‍ ആയിറ്റി റിസോര്‍ട്ടില്‍ നടത്താന്‍ തീരുമാനിച്ചു. പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷയായി. സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി, സുബൈദ അസീസ് പടന്ന, യു.എം. റഹ്മത്ത് പടന്ന, ആയിഷത്ത് താഹിറ മംഗല്പാടി, മൊയ്തു പള്ളത്തടുക്ക, സക്കീന ചെമ്മനാട്, ഖദീജ ഹമീദ് കാഞ്ഞങ്ങാട്, ഫാത്തിമത്ത് സുഹറ, മിസ്ബാന മഞ്ചേശ്വരം, റസിയ ചെമ്മനാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."