മൈസ് ടൂറിസത്തിനു വേദിയൊരുക്കി ബേക്കല്‍
നീലേശ്വരം: കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മാത്രം കണ്ടുവരാറുള്ള മൈസ് ടൂറിസത്തിന് ബേക്കലും വേദിയാകുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സംഘങ്ങളായി വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മീറ്റിങുകളും സമ്മേളനങ്ങളും നടത്തി തിരിച്ചു പോകുന്ന രീതിയാണ് മൈസ് ടൂറിസം. ഇതിന്റെ ഭാഗമായി സ്‌പെയിനില്‍ നിന്നെത്തിയ 80 ഓളം പേരടങ്ങിയ സംഘം മൂന്നു ദിവസത്തോളമായി ബേക്കലിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടായ താജ് വിവാന്തയില്‍ താമസിച്ചു വരുകയാണ്.
ഇതിനു പുറമേ വടക്കേ മലബാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും അവര്‍ സമയം കണ്ടെത്തി. നീലേശ്വരം കോട്ടപ്പുറം മുതല്‍ ചെറുവത്തൂര്‍ മടക്കര വരെ ഹൗസ്‌ബോട്ടുകളിലും ചെറുതോണികളിലുമായി ഇവര്‍ സഞ്ചരിച്ചു. തൈക്കടപ്പുറം അഴിമുഖം, മടക്കര ഫിഷറീസ് തുറമുഖം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. ജില്ലാ ഹൗസ് ബോട്ട് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി കൃഷ്ണന്‍, സെക്രട്ടറി വി.വി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തിനു സ്വീകരണവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."