കൊളംബിയയില്‍ സര്‍ക്കാര്‍-വിമത ധാരണ
ബോഗോട്ട: കൊളംബിയയില്‍ സര്‍ക്കാരും വിമതരായ റവല്യൂഷനറി ആംഡ് ഫോഴ്‌സും തമ്മില്‍ വെടിനിര്‍ത്തല്‍ കരാരില്‍ ഒപ്പുവച്ചു. അന്‍പതു വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാരുമായി വിമതര്‍ കരാര്‍ ഒപ്പുവയ്ക്കുന്നത്. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ്, വിമത കമാന്‍ഡര്‍ റോഡ്രിഗോ എന്നിവര്‍ തമ്മില്‍ വ്യാഴാഴ്ച ഹവാനയില്‍വച്ചാണ് കരാറില്‍ ഒപ്പുവച്ചത്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, വെനിസ്വേല, ക്യൂബ, ചിലി പ്രസിഡന്റുമാര്‍, നോര്‍വീജിയന്‍ വിദേശകാര്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 2012 മുതല്‍ നടന്നുവരുന്ന സമാധാനശ്രമങ്ങളുടെ ഏറ്റവും അവസാനത്തെ സംഭവമാണ് ഈ ഉടമ്പടി.
കൊളംബിയയില്‍ കാലങ്ങളായി നടക്കുന്ന ഏറ്റുമുട്ടലുകള്‍ കാരണം 2,20,000ലേറെ ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടിരുന്നത്. ഒട്ടേറെ ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. പുതിയ വാര്‍ത്തകളും വാതിലുകളും തുറക്കപ്പെടുകയാണെന്നാണ് കരാര്‍ ഒപ്പുവച്ച ശേഷം കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞത്. സമാധാനത്തിലേക്കു തിരിച്ചുവന്ന് തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഭാവിയൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."