നഗരൂര്‍ പൊലിസ് സ്റ്റേഷന്‍: ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കും
കിളിമാനൂര്‍: നഗരൂര്‍ പൊലിസ് സ്റ്റേഷന്‍ അടുത്തമാസം പ്രവര്‍ത്തനം ആരംഭിക്കും.
സ്റ്റേഷന്‍ പരിധിയെ സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരമായി. ബി. സത്യന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഓഫിസില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ആണ് തീരുമാനമായത്. ആലംകോട് ചാത്തമ്പറ മേഖലകള്‍ ആറ്റിങ്ങലില്‍ തന്നെ നിലനിര്‍ത്തും.
വാമനാപുരം പഞ്ചായത്തിലെ ഭാഗം വെഞ്ഞാറമൂട് സ്റ്റേഷനില്‍ തുടരും. കേശവപുരം, വെള്ളല്ലൂര്‍ വാര്‍ഡുകള്‍ പൂര്‍ണായി നഗരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തനാണ് തീരുമാനം.
നഗരൂര്‍ പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ജൂണ്‍ മാസം തന്നെ നടത്താനാകുമെന്ന് ബി. സത്യന്‍ എം.എല്‍.എ. അറിയിച്ചു. സ്റ്റേഷനുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപണികളും, ലോക്കപ്പ് അടക്കമുള്ള സൗകര്യങ്ങളും പൂര്‍ത്തിയായി.
ഇനി പെയിന്റിങ് ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ പണികളും പൂര്‍ത്തിയാക്കുകയാണ്.
ഉദ്ഘാടകനായി ആഭ്യന്തര ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെത്തും എന്നാണ് അറിയുന്നത്.
നഗരൂര്‍ പഞ്ചായത്തിന്റെ അധീനതയില്‍ കൃഷിഭവന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് രണ്ട് വര്‍ഷത്തേക്ക് വാടക ഒഴിവാക്കി ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുള്ളത്. രണ്ട് വര്‍ഷത്തിനകം സ്റ്റേഷന്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വാടക പഞ്ചായത്ത് ഈടാക്കും. അതേ സമയം സ്റ്റേഷന്റെ പരിധിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പരിഹാരമായി.
നിലവില്‍ ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയിലുള്ളതും നിര്‍ദ്ദിഷ്ട നഗൂര്‍ സ്റ്റേഷനിലേക്ക് കൂട്ടിച്ചേര്‍ത്തതുമായ ആറ്റിങ്ങല്‍ നഗരസഭാ പരിധിയിലെ ആലംകോട്, കരവാരം പഞ്ചായത്തിലെ ചാത്തമ്പറ വാര്‍ഡ് എന്നിവ ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയില്‍ തന്നെ നിലനിര്‍ത്തും. പകരമായി കിളിമാനൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കേശവപുരം, വെള്ളല്ലൂര്‍ മേഖലകള്‍ പൂര്‍ണമായി നിര്‍ദ്ദിഷ്ട നഗരൂര്‍ സ്റ്റേഷന്റെ ഭാഗമാകും.
കൂടാതെ നിര്‍ദ്ദിഷ്ട നഗരൂര്‍ സ്റ്റേഷനിലേക്ക് ഉള്‍പ്പെടുത്തിയ വാമനാപുരം പഞ്ചായത്തിലെ വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ഭാഗം വെഞ്ഞാറമൂട് പരിധിയില്‍ തന്നെ നിലനിര്‍ത്താനാണ് തീരുമാനം.സ്റ്റേഷന്‍ പരിധിയെ സംബന്ധിച്ച പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചത് .യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, നഗരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, ഡിവൈ.എസ്.പി അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
പുതുക്കിയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിജ്ഞാപനം പുതുക്കാനും ധാരണയായി.
സ്റ്റേഷനായി 34 തസ്തികകളും അനുവദിച്ചിട്ടുണ്ട്. നഗരൂര്‍ സ്റ്റേഷനിലെ ആദ്യ സബ് ഇന്‍സ്‌പെക്ടറായി ജയനെ തീരുമാനിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവും ഇറക്കിയിട്ടുണ്ട്.
സ്റ്റേഷനുവേണ്ടി കെട്ടിടം തയ്യാറാക്കുന്ന ജോലികളുടെ പുരോഗതി പരിശോധിക്കാന്‍ കഴിഞ്ഞദിവസം വൈകിട്ടോടെ ബി സത്യന്‍ എം.എല്‍.എ, റൂറല്‍ എസ്.പി അശോക്കുമാര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."