HOME
DETAILS

ഐ ലീഗ്: ഗോവന്‍ ടീമുകള്‍ പിന്‍മാറുന്നു

  
backup
June 25 2016 | 04:06 AM

%e0%b4%90-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%80%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf

പനാജി: ഇന്ത്യയിലെ ഔദ്യോഗിക ഫുട്‌ബോള്‍ ലീഗായ ഐ ലീഗിനു വന്‍ തിരിച്ചടി നല്‍കി ഗോവന്‍ ടീമുകള്‍ പിന്‍മാറുന്നു. ഐ ലീഗിലെ നിറ സാന്നിധ്യങ്ങളായിരുന്ന ഗോവയില്‍ നിന്നുള്ള സാല്‍ഗോക്കര്‍ എഫ്.സി, സ്‌പോര്‍ടിങ് ക്ലബ്, ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ് ടീമുകളാണ് ഐ ലീഗ് വിടാന്‍ തീരുമാനിച്ചത്. ആദ്യം സാല്‍ഗോക്കറും സ്‌പോര്‍ടിങുമാണ് സംയുക്തമായി ലീഗ് ഉപേക്ഷിക്കാന്‍ താരുമാനിച്ചത്. ഡെംപോ പിന്നീടാണ് തീരുമാനമെടുത്തത്. 2017-18 സീസണ്‍ മുതല്‍ ഐ ലീഗിനെ രണ്ടാം നിരയിലേക്ക് ഇറക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ (ഐ.എസ്.എല്‍) ഒന്നാം നിരയിലേക്കു ഉയര്‍ത്താനുള്ള ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ടീമുകളുടെ ഇപ്പോഴത്തെ നടപടി. ഐ.എസ്.എല്ലിലെ എട്ടു ടീമുകളില്‍ ഒന്നിനേയും അടുത്ത പത്തു വര്‍ഷത്തേക്ക് രണ്ടാം ഡിവിഷനിലേക്ക് മാറ്റില്ലെന്നു സംഘാടകരായ ഐ.എം.ജി- റിലയന്‍സും ടീമുകളുമായി കരാറുണ്ട്. ഇക്കാരണത്താല്‍ അടുത്ത പത്തു വര്‍ഷത്തേക്ക് ഐ ലീഗിലെ ഒരു ടീമിനും ഒന്നാം ഡിവിഷനില്‍ കളിക്കാന്‍ സാധിക്കില്ലെന്നും അതേസമയം ഐ ലീഗില്‍ നിന്നു പിന്‍മാറിയെങ്കിലും പ്രൊ ഗോവ ലീഗില്‍ മൂന്നു ടീമുകളും കളിക്കുമെന്നും ഗോവന്‍ ഉടമകള്‍ പറയുന്നു.
1996 നാഷനല്‍ ഫുട്‌ബോള്‍ ലീഗെന്ന പേരിലാണ് ഐ ലീഗ് ആരംഭിച്ചത്. പിന്നീട് ഐ ലീഗെന്ന പേരിലേക്ക് മാറിയ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോവയില്‍ നിന്നുള്ള ടീമുകളാണ് കളിക്കുന്നത്. ഏറ്റവും കൂടുതല്‍ ജേതാക്കളായിട്ടുള്ളതും ഗോവന്‍ ക്ലബുകള്‍ തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് 20688 പേരെ

Saudi-arabia
  •  8 days ago
No Image

ഹിറ്റ്മാന്റെ ഉയിർത്തെഴുന്നേൽപ്പിൽ പിറന്നത് ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം സൃഷ്ടിച്ചു

Cricket
  •  8 days ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലിസ്

National
  •  8 days ago
No Image

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെഡി വാന്‍സ് ഡൽഹിയിൽ; വൈകീട്ട് പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ അത്താഴ വിരുന്ന്

International
  •  8 days ago
No Image

ഒന്നും അവസാനിക്കുന്നില്ല, ഐതിഹാസിക യാത്ര തുടരും; വമ്പൻ നീക്കത്തിനൊരുങ്ങി റൊണാൾഡോ 

Football
  •  8 days ago
No Image

ഝാര്‍ഖണ്ഡിൽ പൊലിസും സിആര്‍പിഎഫും സംയുക്തായി നടത്തിയ ഓപ്പറേഷനിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു

National
  •  8 days ago
No Image

ഇനി പൊന്നണിയേണ്ട; സ്വര്‍ണം പവന്‍ വില 75,000ലേക്കോ, ഇന്നും കുതിപ്പ് പുതുറെക്കോര്‍ഡും

Business
  •  8 days ago
No Image

റോഡിലെ അഭ്യാസങ്ങൾ ഇനി വേണ്ട; കുവൈത്തിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിയമലംഘകരെ കാത്തിരിക്കുന്നത് തടവും പിഴയും ഉൾപ്പെടെ വലിയ ശിക്ഷകൾ

Kuwait
  •  8 days ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ; ഇടിമിന്നൽ

Weather
  •  8 days ago
No Image

2022 ലോകകപ്പ് ഇപ്പോൾ എന്റെ കയ്യിലില്ല, അത് മറ്റൊരു സ്ഥലത്താണ്: മെസി

Football
  •  8 days ago