HOME
DETAILS
MAL
നഗ്നചിത്രങ്ങള്‍ അശ്ശീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേര് പിടിയില്‍
backup
May 13 2018 | 07:05 AM
കൊളത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളില്‍നിന്നു തട്ടികൊണ്ടുപോയി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ അശ്ശീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെ കൊളത്തൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. ചെമ്മലശേരി ആലംപാറ സ്വദേശി വട്ടപറമ്പില്‍ അമീര്‍ അലി, പാലൂര് സ്വദേശി വേങ്ങമണ്ണില്‍ മുഹമ്മദ് ഷമീം(19) അറസ്റ്റു ചെയ്തത്. ഒന്നാം പ്രതിയായ വെളുത്തങ്ങാടന്‍ റമീസ് എന്നയാളാണ് കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ അശ്ശീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തത്. ഇയാള്‍ ഗള്‍ഫിലേക്ക് കടന്നിരിക്കുകയാണ്. ഇയാളെ സഹായിച്ച കുറ്റമാണ് മറ്റു പ്രതികള്‍ക്കെതിരേയുള്ളത്. പ്രതികളെ കൊളത്തൂര്‍ എസ് ഐ സദാനന്ദനും സംഘവുമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."