HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡ് സാമ്പത്തിക സഹായങ്ങള്‍ അനുവദിച്ചു
backup
March 17 2017 | 00:03 AM
കൊച്ചി: കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് 13 ഇമാംമദ്റസ അധ്യാപകര്‍, 13 ഖാദിം എന്നിവര്‍ക്ക് പ്രതിമാസ പെന്‍ഷനും മാരക രോഗങ്ങള്‍ ബാധിച്ച 665 വ്യക്തികള്‍ക്ക് ചികിത്സാ സഹായവും നിര്‍ധനരായ 655 യുവതികളുടെ വിവാഹത്തിന് ധനസഹായവും നല്കുവാന് തീരുമാനിച്ചു.
ബോര്‍ഡ് യോഗത്തില്‍ ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മെമ്പര്‍മാരായ എം. സി മായിന്‍ ഹാജി, അഡ്വ. പി. വി സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്, അഡ്വ. ഫാത്തിമ റോസ്ന, ഗവ. അഡീ. ലോ സെക്രട്ടറി എ. സാജിത, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍ചാര്‍ജ്) യു. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."