HOME
DETAILS

കരാറിനകം ബാങ്കില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം

  
backup
May 13 2018 | 09:05 AM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b4%95%e0%b4%82-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa

 

കണ്ണൂര്‍: കരാറിനകം സര്‍വിസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെതിരേ ഇടപാടുകാര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. ബാങ്ക് ജീവനക്കാര്‍ക്കും ഭരണസമിതിക്കുമെതിരേ നിയമനടപടി ആവശ്യപ്പെട്ട് 14 മുതല്‍ കലക്ടറേറ്റിന് മുന്നില്‍സമരം നടത്തുമെന്ന് ജനകീയ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷങ്ങളായി പുകയുന്ന പ്രശ്‌നം ഇനിയും പരിഹരിക്കാന്‍ സി.പി.എം നിയ്രന്തണത്തിലുള്ള ബാങ്കിന്റെ ഭരണസമിതിക്കോ പാര്‍ട്ടിക്കോ കഴിഞ്ഞിട്ടില്ല. ബാങ്കിന്റെ പ്രധാന ശാഖയില്‍ പണയസ്വര്‍ണം കാണാതായതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. കുറുവ യു.പി സ്‌കൂളിലെ അധ്യാപകന്‍ കെ. മുകേഷ് 2015 മാര്‍ച്ചില്‍ ഒമ്പതര പവന്റെ സ്വര്‍ണമാല വായ്പയ്ക്ക് ഈടായി വച്ചിരുന്നു. ജൂണില്‍ സ്വര്‍ണം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് നഷ്ടപ്പെട്ട വിവരമറിയുന്നത്.
പകരം സ്വര്‍ണം നല്‍കാമെന്നറിയിച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ പരിശോധന നടത്തി പണയസ്വര്‍ണം നഷ്ടമായതായി കണ്ടെത്തി. രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും അവര്‍ പിന്നീട് സര്‍വിസില്‍ തിരിച്ചെത്തി. ഇതിനിടെ മോഷണത്തിന്റെ ഉത്തരവാദിത്തം അവേര ബ്രാഞ്ച് മാനേജറും കുറുവ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി.എച്ച് രാജേന്ദ്രനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമമുണ്ടായി. പിന്നീട് അദ്ദേഹത്തെ ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. രാജേന്ദ്രനെ എല്ലാവരും കുറ്റവാളിയായി മുദ്രകുത്തിയെന്നും അതിലുള്ള മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
മുകേഷിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുകിട്ടിയിട്ടില്ല. സഹകരണ രജിസ്ട്രാറുടെ അന്വേഷണവും നിലച്ചു. ഇതിനിടെ, പരാതിക്കാരന് ബാങ്ക് ജീവനക്കാരില്‍ നിന്ന് ഭീഷണിയുണ്ടായി. നിയമനടപടി ഭയന്ന് ചില ജീവനക്കാര്‍ വി.ആര്‍.എസ് എടുത്തതായും സംരക്ഷണ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസേമ്മളനത്തില്‍ കെ. സുരേന്ദ്രന്‍, ഡി.കെ ശ്രീകാന്ത്, മേവ പ്രകാശ്, പി. പ്രസന്നന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago