17 വര്‍ഷത്തോളമായി നാട്ടില്‍ പോകാനാവാതെ കഴിഞ്ഞ മലയാളി ബഹ്റൈനില്‍ മരിച്ചു
മനാമ: കഴിഞ്ഞ 17 വര്‍ഷത്തോളം നാട്ടില്‍ പോകാനാവാതെ ബഹ്റൈനില്‍ കഴിഞ്ഞിരുന്ന മലയാളി കഴിഞ്ഞ ദിവസം ബഹ്റൈനിലെ ആശുപത്രിയില്‍ വെച്ചു മരിച്ചു.
പത്തനംതിട്ട കുമ്പനാട് സ്വദേശി കോരുത് ജോസഫ് (55) ആണ് ബഹ്റൈന്‍ കിംഗ് ഹമദ് ഹോസ്പ്പിറ്റലില്‍ വെച്ച് മരണമെട്ടത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി കടുത്ത രോഗങ്ങളാലും ഓര്മ്മക്കുറവുമൂലവും അവശനായിരുന്ന ജോസഫിനെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
അന്ന് ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ പാര്‍ലമെന്റംഗം പി.കെ.ബിജു സാമൂഹികപ്രവര്ത്തകര്ക്കൊപ്പം കോരുതിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ 32 വര്‍ഷമായി ബഹ്റൈനില്‍ വിവിധജോലികള്‍ ചെയതാണ് ജോസഫ് കഴിഞ്ഞിരുന്നത്. 17 വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയിവന്നതെന്നാണ് കൂടെയുള്ളവര്‍ അറിയിച്ചത്. പാസ്പോര്‍ട്ടോ മറ്റെന്തെങ്കിലും രേഖകളോ ജോസഫിന്റെ കൈവശമില്ല.
ശരീരത്തളര്ച്ചകൂടി ബാധിച്ചതോടെ ഏതുവിധേനയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സാമൂഹികപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് ജോസഫ് മരണമെട്ടത്. മൃതദേഹം സല്‍മാനിയാ മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."