HOME
DETAILS
MAL
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
backup
June 25 2016 | 18:06 PM
ഗുരുവായൂര്‍: തുറമുഖ വികസന വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ഗുരുവായൂരിലെത്തുന്നത്.
നിര്‍മ്മാല്യം തൊഴുത ശേഷം തുലാഭാരം നടത്താനായി പുലര്‍ച്ചെ 5 മണിയോടെ വീണ്ടും ക്ഷേത്രത്തിലെത്തിയിരുന്നു. കദളിക്കുല സമര്‍പ്പിച്ചായിരുന്നു ദര്‍ശനം. പഞ്ചസാരകൊണ്ട് തുലാഭാരവും നടത്തി. 58 കിലോ കദളിപ്പഴമാണ് തുലാഭാരത്തിനെടുത്തത്.
ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ ആര്.പരമേശ്വരന്, മായാമോഹനന്‍, സി.ബിജുലാല്‍ എന്നിവര്‍ അനുഗമിച്ചു.
തുടര്‍ന്ന് ശ്രീവത്സത്തിലെത്തിയ മന്ത്രിയെക്കാണാന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശാന്തകുമാരിയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."