HOME
DETAILS
MAL
കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം: സുധീരന്‍
backup
May 14 2018 | 02:05 AM
തിരുവനന്തപുരം: എടപ്പാളിലെ സിനിമ തിയറ്ററില്‍ അമ്മയുടെ ഒത്താശയോടെ പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളിയായ വ്യവസായിക്കും കൂട്ടുനിന്ന സ്ത്രീക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. മാതൃദിനത്തില്‍ അമ്മമാര്‍ വ്യാപകമായി ആദരിക്കപ്പെടുകയാണ്. എന്നാല്‍ ഈ കുറ്റകൃത്യത്തിലെ സ്ത്രീ അമ്മ എന്ന ദിവ്യമായ പദത്തിനു തീരാ കളങ്കമാണ് വരുത്തിവച്ചത്. കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിലൂടെ അതിഗുരുതരമായ കൃത്യവിലോപം നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും കര്‍ശനവും മാതൃകാപരവുമായ നടപടി വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."