സഹകരണ മേഖലയിലെ പരിഷ്കാരങ്ങള്‍ നിലനില്‍പ്പ് ചോദ്യം ചെയ്യുന്നതാവരുത്: ചെന്നിത്തല
കോഴിക്കോട്: പൊതുസമൂഹത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞുവേണം സഹകരണ പ്രസ്ഥാനങ്ങള്‍ പണം ഉപയോഗിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ഡി.സി ബാങ്കിന്റെ സേവനം പ്രവാസികള്‍ക്ക് കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച എന്‍.ആര്.ഇ അക്കൗണ്ട് സേവനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കുന്നുവെന്നതാണ് പ്രധാനം. ദീര്‍ഘനാളത്തെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് കൂടുതല്‍ ഉല്പാദനക്ഷമമായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കണം. സഹകരണ മേഖലയിലെ പരിഷ്കാരങ്ങളും പരീക്ഷണങ്ങളും ഈ മേഖലയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കണം. നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പരിഷ്കാരങ്ങള്‍ നടപ്പിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ആര്.ഇ നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിച്ചു. കെ.ഡി.സി ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന് അധ്യക്ഷനായി. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്, ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ടി.പി ശ്രീധരന്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ കെ. ഭുവന്‍ദാസ്, നബാര്‍ഡ് ഡി.ഡി.എം ജെയിംസ് പി. ജോര്‍ജ്, എസ്. ഹരിദാസ്, കെ.ഡി.സി ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. ഐ. മൂസ, ഡയരക്ടര്‍മാരായ എന്‍. സുബ്രഹ്മണ്യന്, യു. രാജീവന്, കെ.എ ഖാദര്‍, പി.എം തോമസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ചന്ദ്രന്, കെ.പി അജയകുമാര്‍, പി. പ്രദീപ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."