'ഒരുമയുടെ ഉത്സവം' സമാപിച്ചു
മലപ്പുറം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏഴു ദിവസങ്ങളിലായി സംഘടിപ്പിച്ച 'ഒരുമയുടെ ഉത്സവം 2018' പ്രദര്‍ശന-വിപണന മേളയ്ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും സമാപനം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കിയായിരുന്നു 'നവകേരളത്തിന്റെ രണ്ടു വര്‍ഷങ്ങള്‍' എന്ന പേരില്‍ മേള സംഘടിപ്പിച്ചത്.
സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചു ജനങ്ങളില്‍ അവബോധമുണ്ടാക്കാനും ലഹരിക്കെതിരേ ബോധവല്‍ക്കരണം നടത്തിയും സംഘടിപ്പിച്ച മേളയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും അയല്‍ജില്ലകളില്‍നിന്നുമായി വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 94 സ്റ്റാളുകള്‍, 12 ഫുഡ് കോര്‍ട്ടുകള്‍, ഉമ്മാന്റെ വടക്കിനി, ചക്ക മഹോത്സവം, ഫലവൃക്ഷ തൈകളുടെ പ്രദര്‍ശനവും വില്‍പനയും, സൗജന്യ വൈഫൈ, ഡോക്ടര്‍മാരുടെ സേവനം, സ്‌കൂള്‍ ചന്ത, വീഡിയോ പ്രദര്‍ശനങ്ങള്‍, ജില്ലയിലെ സര്‍ക്കാര്‍ വികസന പരിപാടികളുടെ ഫോട്ടോ പ്രദര്‍ശനം എന്നിവയോടുകൂടിയാണ് സര്‍ക്കാരിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി 'ഒരുമയുടെ ഉത്സവം' സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."