HOME
DETAILS

നെല്ലികാട്ടിരിയിലെ വൃദ്ധയുടെ കൊലപാതകം: ഇന്നേക്ക് എട്ട് മാസം പിന്നിടുന്നു ദുരൂഹത ഇനിയും മറനീക്കിയില്ല

  
backup
June 26 2016 | 01:06 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%83%e0%b4%a6%e0%b5%8d

ആനക്കര : വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട വൃദ്ധയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും പുറത്തുകൊണ്ടുവരാനായില്ല.
 ചാലിശ്ശേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലികാട്ടിരി സ്വദേശിനിയായ ശാരദാമ്മ(81)യുടെ മരണത്തിലാണ് എട്ടുമാസം പിന്നിട്ടിട്ടും പ്രതിയെകണ്ടെത്താനാവാത്തത്.
കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പട്ടാമ്പി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. 2015 ഒക്‌ടോബര്‍ 26 നാണ് ഏകാന്തവാസിയായ വൃദ്ധകൊല്ലപെടുന്നത്. എന്നാല്‍ മൂന്ന് നാള്‍ക്കുശേഷം 29 നാണ് ഇക്കാര്യപുറംലോകം അറിയുന്നത്.
മൃതദേഹത്തില്‍ നിരവധി വെട്ടുകളുണ്ടായിരുന്നു. കൂടാതെ കഴുത്തിലെ സ്വര്‍ണ്ണാഭരണവും വളയും നഷ്ടമായ സാഹചര്യത്തിലായിരുന്ന മൃതദേഹം കാണപ്പെട്ടത്.
എന്നാല്‍ കാതിലെ കമ്മലും വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും നഷ്ടമായിരുന്നില്ല. ഭര്‍ത്താവ് മരിച്ചതോടെ ഏറെകാലമായി ഇവര്‍ തനിച്ചായിരുന്നു വീട്ടില്‍. സമീപത്തുള്ള ബന്ധുക്കള്‍ ഇവരുമായി സ്വരചേര്‍ച്ചയിലായിരുന്നില്ലെന്ന് പൊലിസ് പറയുന്നു.
 കേസന്വേഷണത്തിലും ഇവരുടെ നിസഹകരണം പൊലിസിന് തുടര്‍നടപടികള്‍ക്ക് തടസമാകുന്നുണ്ട്. എന്നാല്‍ സംഭവത്തെകുറിച്ച് സൂചന ലഭിച്ച പ്രകാരം പലരെയും ചോദ്യംചെയ്‌തെങ്കിലും കേസില്‍ തുമ്പായിട്ടില്ല.
ഏറെ വിവാദമായ ജിഷയുടെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തുള്ള അസംതൊഴിലാളിപിടിക്കപ്പെട്ടതോടെ ഈ കേസിനെകുറിച്ചും ചില അന്യസംസ്ഥാനതൊഴിലാളി ബന്ധത്തെകുറിച്ച് പൊലിസിന് രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ജിഷയുടെ കൊലപാതകകേസിലെ അന്വേഷണം പോലെ ചോദ്യംചെയ്യാനുള്ള സൗകര്യം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാത്തതിനാല്‍ കേസുമായി കൂടുതല്‍ മുന്നോട്ടുപാകാനാവാത്ത സ്ഥതിയിലാണ് ലോക്കല്‍ പൊലിസ്.
     പ്രതികളെപിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തുവരാത്ത സാഹചര്യത്തില്‍ ഈ കൊലപാതകം തെളിയാത്ത കേസുകളുടെ കൂട്ടത്തിലേക്ക് എഴുതിതള്ളപെടുമോ എന്നതാണ് നാട്ടുകാരുടെ ആശങ്ക.
അതേസമയം, മനോവൈകല്യമുള്ളവരാണ് പ്രതിയെന്ന സൂചനയിലാണ് പൊലിസിന്റെ പ്രാഥമികനിഗമനത്തിലുള്ളത്. സമീപകാലയളവില്‍ ചാലിശ്ശേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന തെളിയിക്കപെടാത്ത ഏകകേസും വൃദ്ധയുടേതാണ്.
 കേസ് പൂര്‍ണ്ണായി ഒഴിവാക്കിയിട്ടില്ലന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ പലരും പൊലീസിന്റെ നിരീഷണത്തിലാണന്നും ചാലിശ്ശേരി എസ്.ഐ രാജേഷ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  6 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  6 days ago