HOME
DETAILS
MAL
മാഹിയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി
backup
March 17 2017 | 21:03 PM
മാഹി: ശമ്പള കമ്മിഷനുമായി ബന്ധപ്പെട്ട അലവന്‍സുകള്‍ നടപ്പിലാക്കുന്നതിന് നിയുക്തമായ കമ്മിറ്റിയുടെ തീരുമാനം ആറു മാസം കഴിഞ്ഞിട്ടും സമര്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ ഓഫ് സര്‍വിസ് ഓര്ഗനൈസേഷന് മാഹിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ ഹരീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. പി.സി ദേവാനന്ദന് അധ്യക്ഷനായി. കെ പത്മനാഭന്, എം മോഹനന്, ജെയിംസ് ജോസഫ് എംഎ, എ.പി അശോകന്, കെ.എം പവിത്രന്, ടി.കെ രാജേന്ദ്രന് സംസാരിച്ചു. ഏഴാം ശമ്പള കമ്മിഷന് പഞ്ചായത്ത്-പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീനക്കാര്‍ക്ക് നടപ്പിലാക്കുക, പാര്‍ടൈം-ഫുള്‍ ടൈം- കാഷ്വല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഒഴിവുളള തസ്തികയില്‍ ഉടന്‍ നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."