HOME
DETAILS
MAL
യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍
backup
March 17 2017 | 22:03 PM
മട്ടാഞ്ചേരി: ബംഗളൂരുവിലെ ഭര്‍തൃ വസതിയില്‍ മട്ടാഞ്ചേരി സ്വദേശിനി ദുരുഹ സാഹചര്യത്തില്‍ മരിച്ചു. കോമ്പാറ മുക്ക് ബിഗ് ബെന്ഹൗസില് ഹനീഫയുടെ മകള്‍ സുറുമി (21) ആണ് മരിച്ചത. വീട്ടില്‍ സുറുമിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ ഇവിടെ അറിയിച്ചിരിക്കുന്നത്.
ബംഗളൂരു സ്വദേശിയും ഇലക്ട്രീഷ്യനുമായ നാസറുമായി നാലു കൊല്ലം മുമ്പാണ വിവാഹം നടന്നത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ് മരണമെന്ന് കാണിച്ച് പെണ്കൃട്ടിയുടെ വീട്ടുകാര്‍ ബംഗളൂരു പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ഇന്നലെ രാവിലെയാണ് കൊച്ചിയില്‍ അറിയിച്ചത്. രാത്രിയോടെ മയ്യിത്ത് കൊച്ചിയിലെത്തിച്ചു. ഇന്ന് രാവിലെ പടിഞ്ഞാറേക്കോട് മുഹിയദ്ദീന്‍ പള്ളിയില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."