നൈപുണ്യ തൊഴില്‍ മേള; ഇഷ്ടക്കാരെ തിരികിക്കയറ്റാന്‍ ശ്രമമെന്ന് ആക്ഷേപം
കളമശേരി: കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതി പ്രകാരം നടത്തുന്ന നൈപുണ്യ തൊഴില്‍ മേളയില്‍ ഇഷ്ടക്കാര്‍ക്ക് മാത്രം നിയമനം നല്കാന് നീക്കമെന്ന് ആക്ഷേപം. ഇന്ന് കളമശേരി ഗവ. പോളിടെക്നിക്കില്‍ നടത്തുന്ന തൊഴില്‍ മേള അതീവ രഹസ്യമാക്കി വയ്ക്കാന്‍ ഭാരവാഹികള്‍ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. നോട്ടീസില്‍ 16ന് വരെ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും 14 ന് രജിസ്ട്രേഷന് അവസാനിപ്പിച്ചു.
18 നും 35നും ഇടയ്ക്കുള്ള എസ്.എസ്.എല്‍.സി ജയിച്ച ആര്‍ക്കും അപേക്ഷിക്കാമെന്നിരിക്കേ ഈ വിവരം മാധ്യമങ്ങളില്‍ പോലും അറിയിപ്പ് നല്‍കാതെയാണ് തൊഴില്‍ മേള നടത്തുന്നത്. വളരെ കുറച്ച് കുടുംബശ്രീ യൂനിറ്റുകളില്‍ മാത്രം നോട്ടീസ് വഴി അറിയിപ്പ് നല്‍കിയാണ് പരിപാടി നടത്തുന്നത്. പല കുടുംബശ്രീ പ്രവര്‍ത്തകരും തൊഴില്‍ മേളയുടെ വിവരം അറിഞ്ഞത് രജിസ്ട്രേഷന് നിര്‍ത്തിയതിന് ശേഷമാണ്. സര്‍ക്കാറിന്റെ പദ്ധതി യഥാര്‍ത്ഥ ഗുണഭോക്താവിന് ലഭിക്കാതെ ഇഷ്ടക്കാര്‍ക്ക് മാത്രം ലഭിക്കുന്ന രീതിയിലാണ് ജില്ലാ കുടുംബശ്രീ മിഷന് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. രജി സ്ട്രേഷന് 16ാം തീയതി വരെയുണ്ടെന്ന് കരുതി ഇന്നലെയും കളമശേരി മുനിസിപ്പാലിറ്റിയിലടക്കം നിരവധി പേര് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."