HOME
DETAILS
MAL
ഇന്ധന വിലവര്‍ധന ജനങ്ങളെ വേദനിപ്പിക്കുന്നുവെന്ന് ധര്‍മേന്ദ്ര പ്രധാന്
backup
May 14 2018 | 19:05 PM
ദുബൈ: അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധന സാധാരണക്കാരായ ജനങ്ങളെ വേദനിപ്പിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയില്‍ എണ്ണവില കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. എണ്ണവില കുറയ്ക്കുന്നത് ഒരു വാര്‍ത്താ സമ്മേളനം കൊണ്ട് ചര്ച്ചചെയ്യാവുന്നതല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
എണ്ണവിലയെക്കുറിച്ച് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 19 ദിവസമായി ഉയരാതെ നിന്നിരുന്ന ഇന്ധനവില വീണ്ടും ഇന്നലെ മുതല്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."