റമദാന് വ്രതം: ചടങ്ങുകളില്‍ ഹരിതചട്ടം പാലിക്കാന്‍ ധാരണ
കൊല്ലം: ഈ വര്‍ഷത്തെ റമദാന് വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ മസ്ജിദുകളില്‍ നടത്തുന്ന എല്ലാ ചടങ്ങുകള്‍ക്കും ഹരിതചട്ടം ബാധകമാക്കുന്നതിന് മുസ്ലിം സംഘടനകള്‍ സന്നദ്ധതയറിയിച്ചു.
ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്) ബി. ശശികുമാര്‍ അധ്യക്ഷനായി.
വിശ്വാസികള്‍ക്ക് ഹരിതചട്ടങ്ങള്‍ പരിചയപ്പെടുത്തുന്നതിന് സംഘടനകള്‍ മുന്‍കൈയെടുക്കും.
പള്ളികള്‍ക്കു പുറമെ അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചടങ്ങുകളിലും ആഘോഷ പരിപാടികളിലും ഹരിതചട്ടം പാലിക്കും. എല്ലാ ചടങ്ങുകളിലും കഴുകി ഉപയോഗിക്കുന്ന സ്റ്റീല്‍, കളിമണ്‍ പാത്രങ്ങളും ഗ്ലാസുകളുമാകും ഉപയോഗിക്കുക.
മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനുള്ള ബോധവല്കരണം നടത്തും പ്രചാരണങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും ഫ്ളക്സ് ബോര്‍ഡുകള്‍, ബാനറുകള്‍, പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കളായ തുണി, ഇല, ചണം തുടങ്ങിയവ ഉപയോഗിക്കും.
സ്വച്ഛ് ഭാരത് പദ്ധതിക്കും ഹരിതകേരളം മിഷനും സംഘടനകള്‍ പിന്തുണ അറിയിച്ചു.
റമദാന് മാസത്തിനു ശേഷവുമുള്ള മത ചടങ്ങുകളും പ്രകൃതിസൗഹൃദ രീതീയില്‍ നടത്തുന്നതാണെന്ന് സംഘടനകള്‍ ഉറപ്പു നല്കി.
മുന്‍ എം.എല്‍.എ എ. യൂനുസ്കുഞ്ഞ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്. അഹമ്മദ് ഉഖൈല്‍, കൊല്ലൂര്‍വിള മുസ്ലിം ജമാഅത്ത് അംഗം എം.കെ സൈനുല്‍ ആബ്ദീന്‍, മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി ജില്ലാ പ്രസിഡന്റ് കോഞ്ചേരില്‍ ഷംസുദ്ദീന്, കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പറമ്പില്‍ സുബൈര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് അബ്ദുല്‍ വഹാബ് മുസ്ലിയാര്, ജമാഅത്തെ ഇസ്ലാമി കൊല്ലം ഏരിയ വൈസ് പ്രസിഡന്റ്, എ. സൈനുദ്ദീന്‍ കോയ, ഓള് ഇന്ത്യ ഇമാം കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ഹക്കീം മല്ലം, എ. മുജീബ് റഹ്മാന്, കെ.എസ്.ടി.യു അംഗം ബി. റെജി, സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഗൈഡന്‍സ് ആന്റ് സര്‍വ്വീസസ് ജനറല്‍ സെക്രട്ടറി എ. നൗഷാദ് പങ്കെടുത്തു.
ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജി. സുധാകരന് പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷന് പ്രോഗ്രാം ഓഫിസര്‍ എ.ഷാനവാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."