കൊട്ടിയൂര്‍ ബലാത്സംഗ കേസ്: പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി
കണ്ണൂര്‍: കൊട്ടിയൂര്‍ ബലാത്സംഗ കേസിലെ രണ്ടാം പ്രതി തങ്കമ്മ കീഴടങ്ങി. അതിരാവിലെ തന്നെ പേരാവൂര്‍ പൊലിസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഓട്ടോ റിക്ഷയിലെത്തിയാണ് ഇവർ കീഴടങ്ങിയത്.
കേസില്‍ തങ്കമ്മയടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ച കോടതി അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്കമ്മ പേരാവൂല് പൊലിസ് സ്റ്റേഷിനെലെത്തിയത്.
കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികന് പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതികളോട് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് വയനാട് സി.ഡബ്ല്യൂ.സി മുന്‍ ചെയര്മാന് ഫാദര്‍ തോമസ് തേരകം, ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലി എന്നിവര്‍ ഇന്നലെ പേരാവൂര്‍ സി.ഐയ്ക്കു മുമ്പാകെ കീഴടങ്ങുകയും പിന്നീട് ഇവരെ കോടതി ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
ഗൂഢാലോചനാ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശുക്ഷേമസമതി ചെയര്മാന് ഫാ.തോമസ് ജോസഫ് തേരകത്തിനും മറ്റു നാല് കന്യാസ്ത്രീകള്‍ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നത്. കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് സി.ഡബ്ലു.സിയെ സര്‍ക്കാര്‍ പിരിച്ച വിട്ട് പുതിയ നേതൃത്വത്തെ നിയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."