ഇരിങ്ങാലക്കുടയില്‍ ആദ്യത്തെ ആധുനിക ശ്മശാനം പ്രവര്‍ത്തനത്തിനൊരുങ്ങുന്നു
ഇരിങ്ങാലക്കുട: ആറടി മണ്ണില്‍ ചിതയൊരുക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കും മറ്റു ബുദ്ധിമുട്ടുകള്‍ കാരണം സ്വന്തം സ്ഥലത്തു സംസ്‌ക്കാരം നടത്താന്‍ കഴിയാത്തവര്‍ക്കും സൗകര്യമായി ഇരിങ്ങാലക്കുടയിലും ആധുനിക ശ്മശാനം ഒരുങ്ങി. എസ്.എന്‍.ബി.എസ് സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏറെ പ്രതിസന്ധികളെ തരണം ചെയ്താണ് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാകുന്നത്. ട്രംഞ്ചിംങ്ങ് ഗ്രൗണ്ടിനു സമീപത്തു എസ്.എന്‍.ബി.എസ് സമാജത്തിനു ശ്മാശാന നടത്തപ്പിനായി അനുവദിച്ചു നല്‍കിയ ഭൂമിയിലാണു ക്രിമിറ്റോറിയം നിത്മിച്ചിരിക്കുന്നത്.
2012ല്‍ ആരംഭിച്ച ക്രിമിറ്റോറിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുന്നതിനു നഗരസഭയില്‍ സമരങ്ങള്‍ വരെ നടത്തേണ്ടി വന്നിട്ടുണ്ട്. ഏകദേശം ഒരു കോടി രൂപ ചിലവിലാണു ക്രിമിറ്റോറിയം നിര്‍മിച്ചിരിക്കുന്നത്. ഗ്യാസ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബ്ലോവറില്‍ പന്ത്രണ്ടു ഗ്യാസ് സിലണ്ടറുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കും. രണ്ടു ചേംബറുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കാവുന്ന തരത്തിലാണു ക്രിമിറ്റോറിയം സജ്ജീകരിച്ചിരിക്കുന്നത്. ഒരു ചേംബര്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്. 100 അടി ഉയരത്തിലാണു പുറത്തേക്കുള്ള പുകക്കുഴല്‍ സ്ഥാപിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ മാത്രമാണു പരമാവധി ഒരു മൃതദേഹം സംസ്‌കരിക്കാന്‍ ആവശ്യമായി വരുക. രണ്ടു മാസത്തിനകം ബാക്കിയുള്ള പേപ്പര്‍ വര്‍ക്കുകള്‍ കൂടി പൂര്‍ത്തികരിച്ച് ക്രിമിറ്റോറിയം ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."