HOME
DETAILS
MAL
ആയിരം മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കുക ലക്ഷ്യം: എം.എം മണി
backup
May 15 2018 | 07:05 AM
തിരൂര്‍: ആയിരം മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിധത്തില്‍ സോളാര്‍ പദ്ധതി നടപ്പാക്കുകയാണ് വൈദ്യുതി വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.എം മണി. കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന് 34ാം സംസ്ഥാന സമ്മേളനം തിരൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ക്ക് സാധ്യത കുറവാണ്. നിലവിലെ വന്‍ പദ്ധതികള്‍ക്ക് പുറമേയുള്ള 24 ചെറുകിട പദ്ധതികളില്‍നിന്നു 350 മെഗാവാട്ട് വൈദ്യുതി പോലും ഉല്പാദിപ്പിക്കാന് കഴിയില്ല.
സംസ്ഥാനത്തിന്റെ ഉപഭോഗത്തില്‍ 30 ശതമാനം മാത്രമേ നമുക്ക് ഉല്പാദിപ്പിക്കാന് കഴിയുന്നുള്ളു. ബാക്കി 70 ശതമാനവും പുറത്തുനിന്നു വാങ്ങുന്ന സ്ഥിതിയിലാണ്, മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."