HOME
DETAILS

അലനല്ലൂരില്‍ ചെരുപ്പുകടക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

  
backup
March 18 2017 | 18:03 PM

%e0%b4%85%e0%b4%b2%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%b0%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%9f


അലനല്ലൂര്‍ : അലനല്ലൂരില്‍ ചെരുപ്പ്കടക്ക് തീപിടിച്ച് സാധനങ്ങള്‍ കത്തി നശിച്ചു.ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ ചന്തപ്പടിയിലെ തുര്‍ക്കീസ് ബില്‍ഡിങ്ങില്‍ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കീസ് ഫൂട്ട്മഹലിലാണ് തീപിടുത്തമുണ്ടായത്. ബാഗുകളും ചെരുപ്പുകളും കത്തിയമര്‍ന്നു.
അലനല്ലൂരിലെ അപ്പുള്ളി അനൂപ്കൃഷ്ണന്റെ കടക്കാണ് തീപിടുത്തമുണ്ടായത്. ഇരു നിലകളിലായി സജ്ജീകരിച്ച മുറിയിലെ താഴെ നിലയിലെ സാധനങ്ങള്‍ നശിച്ചു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുക ഉയരുന്നത് കണ്ട ഉടനെ സമീപവാസികളും ഓട്ടോ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും വ്യാപാരികളും  ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് വട്ടമ്പലത്തെ ഫയര്‍ സ്റ്റേഷനില്‍ നില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
നാട്ടുകാരും അഗ്നിശമനസേനയും  തീയണക്കാന്‍ കഠിനമായി ശ്രമിച്ചത് സമീപത്തെ കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കാനായി.പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ നിന്ന് പിന്നീട് അഗ്നിശമന സേന എത്തിയിരുന്നു.അലനല്ലൂര്‍ കെ.എസ്.ഇ.ബി അധികൃതരും നാട്ടുകല്‍ പൊലിസും സ്ഥലത്ത് എത്തിയിരുന്നു.
സ്റ്റേഷന്‍ ഓഫിസര്‍ മൂസ വടക്കേതില്‍, ലീഡിംഗ് ഫയര്‍മാന്‍ പി.നാസര്‍, റിനോപോള്‍, കെ.ടി.രാജേഷ്, നിയാസുദ്ദീന്‍, സന്തോഷ്‌കുമാര്‍, ബബീഷ്, ജാഹിര്‍, ബിജു, ശ്രീജിത്ത്, കെ.മണികണ്ഠന്‍, പി.കെ.മുഹമ്മദാലി, അനില്‍കുമാര്‍ എന്നീ സേനാംഗങ്ങള്‍ നേതൃത്വം നല്‍കി. വെട്ടത്തൂര്‍ റോഡില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago