HOME
DETAILS
MAL
റഫറി ഫഹദ് അൽ മിർദാസിക്ക് ആജീവനാന്ത വിലക്ക്; ലോകക്കപ്പ് സ്വപ്‌നം നഷ്ടമാകും
backup
May 15 2018 | 17:05 PM
റിയാദ്: കോഴ ആരോപണത്തെ തുടർന്ന് വിവാദത്തിലായ റഫറി ഫഹദ് അൽ മിർദാസിയെ ആ ജീവനാന്തം കളിക്കളത്തിൽ വിലക്കേർപ്പെടുത്തി. സഊദി ഫുടബോൾ മൈതാനത്തെ മികച്ച റഫറിയും ഈ വർഷത്തെ ലോകക്കപ്പ് മത്സരങ്ങളിലെ റഫറിയുമായി ഫിഫ തിരഞ്ഞെടുത്ത റഫറിമാരിൽന ഒരാളുമായ മിർദാസിയുടെ വിലക്ക് ലോകക്കപ്പിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്തുമെന്നാതാണ് കരുതുന്നത്. കോഴ ആരോപണത്തെ തുടർന്ന് സഊദി ഫെഡറേഷൻ ആണ് ആ ജീവനാന്ത വിലക്കേർപ്പെടുത്തിയത്. സഊദി കിംഗ് ഫൈസൽ മത്സരം നടക്കാനിരിക്കെയാണ് പൊടുന്നനെ അന്വേഷണം പ്രഖ്യാപിച്ചു നീക്കം ചെയ്തു വിലക്കേർപ്പെടുത്തിയത്.
കളിയുമായി ബന്ധപ്പെട്ടു റഫറി രണ്ടു തവണ തന്നെ വിളിച്ചുവെന്നും കള്ളക്കളികൾക്കായി പ്രേരിപ്പിച്ചുവെന്നും തെളിവടക്കം അൽ ഇത്തിഹാദ് ക്ലബ്ബ് പ്രസിഡന്റ് ഫോൺ സംഭാഷണ തെളിവുകൾ സഹിതം പരാതി നൽകുകയായിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച റഫറിമാരിൽ ഒരാളായിരുന്നു മിർദാസി. കഴഞ്ഞ കോൺഫെഡറേഷൻ കപ്പ് ലൂസേഴ്‌സ് ഫൈനലും ഒളിപിംപിക്‌സ് മത്സരങ്ങളും അണ്ടർ 20 ലോകകപ്പ് ഫൈനലുമുൾപ്പെടെ നിരവധി സുപ്രധാന മത്സരങ്ങൾ നിയന്ത്രിച്ചു ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് മിർദാസി. 2011 മുതൽ ഫിഫ പട്ടികയിൽ ഇടം നേടിയ ഇദ്ദേഹത്തിനെതിരെ നടപടികൾ കൈകൊണ്ടതിന്റെ ഭാഗമായി മൊബൈൽ ഫോണുകളും സിംകാർഡുകളും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ സാന്നിധ്യത്തിലായിരുന്നു കിംഗ് ഫൈസൽ കപ്പ് മത്സരം അരങ്ങേറിയത്. നടപടി കൈകൊണ്ടതിനെ തുടർന്ന് ഇംഗ്ളീഷുകാരൻ മാർക്ക് ക്ളാട്ടാണ് ബർഗായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. 32 കാരനായ മിർദാസിക്കെതിരെ ആഗോള വിലക്കേർപ്പെടുത്താൻ ഫെഡറേഷൻ ഫിഫയോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."