എന്‍.എസ്.എസിന് 98 കോടിയുടെ ബജറ്റ്
ചങ്ങനാശ്ശേരി: 98 കോടി 15 ലക്ഷം രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന 2016-17 വര്‍ഷത്തെ ബജറ്റ് എന്‍.എസ്.എസ് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് ബജറ്റ് അവതരിപ്പിച്ചത്. നിര്‍മാണപ്രവൃത്തികള്‍ നടന്നുവരുന്ന ഗുരുവായൂരിലെ ഗസ്റ്റ്ഹൗസ്, കോട്ടയത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഹോസ്റ്റല്‍ എന്നിവയ്ക്കായി മൂന്നുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. കുറത്തികാട്, വായ്പ്പൂരു, വെച്ചൂര്‍, ചിങ്ങവനം എന്നിവിടങ്ങളില്‍ പുതുതായി അനുവദിച്ച സ്‌കൂളുകളുടെ നിര്‍മാണത്തിനായി നാലുകോടി 65 ലക്ഷം രൂപയും ഫര്‍ണിച്ചര്‍, ലൈബ്രറി എന്നിവയ്ക്കായി 1,70,67,000 രൂപയും വകകൊള്ളിച്ചു. നിലമ്പൂരില്‍ അനുവദിച്ച പുതിയ ആയുര്‍വേദ ആശുപത്രിയുടെ പൂര്‍ത്തീകരണത്തിനായി 50 ലക്ഷം രൂപയും 2017ലെ അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം, മന്നംജയന്തി ആഘോഷം എന്നിവയ്ക്കായി 60 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് പുതുതായി ഒന്‍പതുപേരെകൂടി തെരഞ്ഞെടുത്തു. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ (പത്തനംതിട്ട), പി. ബാലകൃഷ്ണ പിള്ള (കോട്ടയം), എം. സംഗീത് കുമാര്‍ (തിരുവനന്തപുരം), കെ.എം രാജഗോപാല പിള്ള (മാവേലിക്കര), വി. രാഘവന്‍ (തളിപ്പറമ്പ്), കെ. ആര്‍ ശിവന്‍കുട്ടി (പന്തളം), സി.പി ചന്ദ്രന്‍ നായര്‍ (മീനച്ചില്‍), ജി. മധുസൂദനന്‍ പിള്ള (ചിറയിന്‍കീഴ്), ഡി. അനില്‍ കുമാര്‍ (തിരുവല്ല) എന്നിവരാണ് പുതിയ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."