HOME
DETAILS

അതൃപ്തി നിര്‍മിക്കുന്ന ഭരണകൂടം

  
backup
May 15 2018 | 22:05 PM

government-create-issues-spm-today-articles

ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ച വാര്‍ത്ത കോളിളക്കം ഉണ്ടാക്കാതെ പോയത് ജനാധിപത്യ ഭാരതത്തിന്റെ ജനഹിത പങ്കിന്റെ ശക്തിദുര്‍ബലതയെ അടയാളപ്പെടുത്തുന്നുണ്ട്.
എല്ലാ പദവികളും അലങ്കാര വസ്തുവാക്കി പരിമിതപ്പെടുത്തി പ്രധാനമന്ത്രി ഏക ഛത്രാധിപതിയായി വാഴുന്ന ഇന്ത്യന്‍ സാഹചര്യം ജനാധിപത്യത്തെ വെല്ലുവിളിക്കലാണ്. ഫെഡറലിസവും നരേന്ദ്ര മോദി മാനിക്കാന്‍ മനസ് കാണിക്കുന്നില്ല. സഹപ്രവര്‍ത്തകരോടും കീഴാളരോടെന്ന പോലെ പെരുമാറുന്നു.
അദ്വാനി, ജോഷി തുടങ്ങിയ മുതിര്‍ന്നവരെ മൂലക്ക് ഇരുത്തി തുടങ്ങിയ ഭരണം മടുത്ത യശ്വന്ത് സിന്‍ഹ പുതിയ പാര്‍ട്ടി ഉണ്ടാക്കി പ്രതികരിച്ചു തുടങ്ങിയെങ്കിലും ഫാസിസത്തിന്റെ സഹജ സ്വഭാവത്തിന് അയവുവന്നിട്ടില്ല. യുദ്ധമുഖത്തുനിന്നു ഒളിച്ചോടുന്നവര്‍ ധീരന്മാരല്ല. പോരാട്ടഭൂമിയില്‍ നിന്നുള്ള പിന്‍മാറ്റം ഭീരുത്വമാണ്. ഇന്ത്യയുടെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി ഒരിക്കലും ഒരിടത്തും ഇടപെട്ടു കാണുന്നില്ല. പലയിടങ്ങളും കത്തിയെരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി പകലുറക്കത്തിലോ ആകാശപ്പറക്കലിലോ ആനന്ദം കണ്ടെത്തുകയായിരുന്നു!
വര്‍ഗീയ-വംശീയ ഭ്രാന്തന്മാര്‍ എല്ലാ സീമകളും ലംഘിച്ചു നൃത്തമാടിയപ്പോഴും വിഷമയ പ്രസ്താവനകളിറക്കിയപ്പോഴും പ്രധാനമന്ത്രി ഇന്ത്യയില്‍ ഇല്ലാതിരിക്കാന്‍ ശ്രമിച്ചു.
നരേന്ദ്രമോദിക്കും അമിത്ഷാക്കും ഹിന്ദുത്വ ഭീകരര്‍ക്കും മാത്രം തൃപ്തിയും അല്ലാത്തവര്‍ക്കെല്ലാം അതൃപ്തിയും അതാണിപ്പോഴത്തെ ഇന്ത്യ. പാര്‍ലമെന്റ് അംഗങ്ങളെ വിളിച്ചു ചേര്‍ത്തു പ്രധാനമന്ത്രി വികസന വര്‍ത്തമാനം പറയാറില്ല. മന്ത്രിസഭാ യോഗങ്ങളിലും വികസന ചര്‍ച്ച വികസിതമല്ല. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്നത് തിരുവാതിര പോലെ വര്‍ഷത്തിലൊരു നാള്‍. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വര്‍ഗീയത ആളിക്കത്തിച്ചു വോട്ട് വേട്ടക്കുള്ള വിദ്യ പഠിപ്പിക്കാനുള്ള ക്ലാസാണ് മോദി പാര്‍ട്ടിക്ക് നല്‍കിവരുന്നത്.
തീവ്രഹിന്ദുത്വ വികാരജീവികളായ ചില സന്യാസികളേയും മഹന്തുമാരേയും കൂടെ കൂട്ടി ഭരണഘടന പോലും പൊളിച്ചെഴുതി ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാനുള്ള അണിയറ നീക്കങ്ങള്‍ക്കിടയില്‍ മുന്‍ ആര്‍.എസ്.എസുകാരനായ രാഷ്ട്രപതിക്കു പോലും മനം മടുക്കുന്നുവെങ്കില്‍ ഭാരതീയരുടെ മനസിലെരിയുന്ന കനല്‍ എത്രമേല്‍ വലിയതാണ്. ഇന്ത്യയുടെ ചിന്താവാതില്‍ അടച്ചു സീല്‍ വയ്ക്കാനുള്ള പുറപ്പാടിലാണ് നരേന്ദ്രമോദി.
ഇയ്യിടെ ഭാരതത്തിന്റെ ഉന്നതരായ 50 സിവില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ Darkest age in the history of India ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം എന്നാണവര്‍ വിശേഷിപ്പിച്ചത്. ഇന്ത്യയിലിപ്പോള്‍ ഫാസിസം അതിന്റെ 14 സൂചകങ്ങളും പൂര്‍ത്തിയാക്കിയിരിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് അവസരമെന്ന പരിമിത ജനാധിപത്യമേ ഇനി അവശേഷിക്കുന്നുള്ളൂ. പണവും കളവും അവിടെയും പതിയിരിപ്പുണ്ട്. ഈ ആക്രമണകാരികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് ഭാഗികമായെങ്കിലും കഴിയുന്നുമുണ്ട്.
ഭാരതത്തില്‍ ഏറ്റവും അധികം ധനമിച്ചമുള്ള പാര്‍ട്ടി ബി.ജെ.പിയാണ്. ശതകോടീശ്വരന്മാരുടെ പിടിയിലാണ് പാര്‍ട്ടി. അവരില്‍ പലരും ഇന്ത്യ കൊള്ളയടിച്ച കുറ്റവാളികളുമാണ്. ഈ സാമ്പത്തിക മലവെള്ളപ്പാച്ചിലില്‍ പല ചെറു പാര്‍ട്ടികളും ഒലിച്ചു പോകുന്നു. തെരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമാവുന്നത് ഇവിടെയാണ്. സാധാരണക്കാരും ദരിദ്രരും നിശബ്ദ ഇടങ്ങളിലേക്ക് ഒതുക്കപ്പെടുന്നു.
പ്രതിരോധനിരയും പ്രക്ഷോഭങ്ങളും ഉയരുന്നില്ല. ജെ.എന്‍.യുവിലെ ഒരു കനയ്യയോ ഗുജറാത്തിലെ മേവാനിയോ അണ്ണാഹസാരയോളം പൊതു ഇടം നേടാനായിട്ടില്ല. ഇന്ദിരാഗാന്ധിയുടെ കൈയബദ്ധമായി പറയപ്പെട്ട ആഭ്യന്തര അടിയന്തരാവസ്ഥയെ ചെറുക്കാന്‍ ജയപ്രകാശ് നാരായണനും പ്രബലമായ മാധ്യമശൃംഖലയും ഉണ്ടായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങളിപ്പോള്‍ മൗനത്തിലാണ്. ചിലത് വിലക്കപ്പെട്ടു. ചിലത് കൂച്ചുവിലങ്ങിട്ടു. ഫാസിസം മാധ്യമങ്ങളെ ശ്വാസംമുട്ടിച്ചു മൃതപ്രായമാക്കി. മറുത്തു പറയുന്നവരുടെ നാവരിഞ്ഞു. ജനാധിപത്യത്തെ തളര്‍ത്തിയ ഭരണകൂടത്തില്‍ ഏതാനും ചിലര്‍ക്ക് മാത്രമേ തൃപ്തി ഉണ്ടാവുകയുള്ളൂ. ഇതാണ് രാഷ്ട്രപതി നല്‍കിയ സന്ദേശങ്ങളിലൊന്ന്.

കൂടോത്രം
കാലം ഏറെ മാറിയെങ്കിലും ചിലര്‍ മാറില്ലെന്ന വാശിയിലാണ്. വി.എം സുധീരന്‍ അഴിമതിപ്പരുക്ക് പറ്റാത്ത അപൂര്‍വം നേതാക്കളിലൊരാളാണ്. പഴയ ആരോഗ്യമന്ത്രിയായതിനാല്‍ തടിമിടുക്കും മുടികറുപ്പും കാത്തുപോരുന്നുണ്ട്. മദ്യവിരുദ്ധനാണ് സുധീരന്‍. മാണി മുതല്‍ ബിജുരമേശന്‍, അടൂര്‍ പ്രകാശ്, വെള്ളാപ്പള്ളി തുടങ്ങിയവരൊക്കെ സുധീര വിരുദ്ധരായി അറിയപ്പെടുന്നു. ഇതിനു മുമ്പും സുധീരനു മുക്കാല്‍ ഡസന്‍ കൂടോത്രം ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. സുധീരനെ മൂലക്കിരുത്താന്‍ ചരിത്രത്തിലാദ്യമായി ഐക്യപ്പെട്ട രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി നീക്കങ്ങളില്‍ തട്ടിത്തടഞ്ഞാണ് സുധീരന് കെ.പി.സി.സി പ്രസിഡന്റ് പദവി ഒഴിയേണ്ടിവന്നത്. അല്ലാതെ കൂടോത്രം ഉപയോഗിച്ചാണെന്നാരും പറഞ്ഞു കേട്ടിട്ടില്ല.
അന്ധവിശ്വാസങ്ങള്‍ക്കും വേണം പരിധികള്‍. നിഗ്രഹങ്ങള്‍ക്കായി മഠാധിപതികളേയും ആചാര്യന്മാരേയും തേടിപ്പോകുന്നവരുടെ എണ്ണം കൂടുന്നുണ്ട്. നല്ലത് പറയുന്ന, നന്മ ചൊരിയുന്ന ആചാര്യന്മാര്‍ അധികമില്ല. കേരള പൊലിസില്‍ ഇനിയൊരു കൂടോത്ര പരിശീലന സെല്ല് കൂടി വേണ്ടിവരും. ചില ഭൗതിക പദാര്‍ഥങ്ങള്‍ കൂട്ടിച്ചേര്‍ത്തു നാമം ജപിച്ചു തകിടിലോ പൂച്ചത്തലയിലോ അസ്ഥികളിലോ നടത്തുന്ന കൂടോത്ര വിദ്യയും തൊണ്ടിസാധനങ്ങളും കണ്ടെത്താന്‍ പൊലിസിനായെന്നുവരില്ല. കൂടോത്രം ചെയ്തു വീടിന്റെ നിശ്ചിത ഭാഗത്ത് സ്ഥാപിച്ചാല്‍ അളവെടുത്ത് സ്ഥലനിര്‍ണയം നടത്താനും പൊലിസിന് കൂടോത്രവിദ്യ നല്ലതാണ്.
ധര്‍മത്തിനു കോട്ടവും അധര്‍മത്തിനു അഭിവൃദ്ധിയും വരുന്ന സമയത്തൊക്കെ ഞാന്‍ അവതരിക്കുമെന്ന് ഭഗവാന്‍ പറഞ്ഞ ശ്ലോകം ഗീതയില്‍ കാണാം. ഈ ശ്ലോകം ചൊല്ലിയാണത്രെ തിലകന്‍ ഊര്‍ധ്വന്‍ വലിച്ചത്.
യദാ യദാഹി ധര്‍മ്മസ്യ
ശ്ലാ നിര്‍ഭവതി ഭാരത്വഃ
അഭ്യഥാന മാധന്‍മ്മസ്യ
തദത്മാനം സുജാമ്യഹം.
ഇക്കാലത്താണ് വാസ്തവത്തില്‍ ധര്‍മസിദ്ധാന്തങ്ങള്‍ക്ക് പ്രസക്തി ഏറുന്നത്. സുധീരന് ഏതായാലും പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടോത്രം ചെയ്യാന്‍ കാരണം കാണുന്നില്ല. പിന്നെയാരാണിപ്പണി ഇടക്കിടെ ഒപ്പിക്കുന്നത്. കേരളം ഭ്രാന്താലയം ആണെന്നിനി സംശയിക്കേണ്ടതില്ല.

വ്രതകാലം
സസ്യങ്ങളും പ്രാണികളും മൃഗങ്ങളും വര്‍ഷത്തിലൊരു നിശ്ചിത സമയം ഉപവസിക്കുന്നുണ്ടെന്നാണ് ശാസ്ത്രമതം. ഇത് നിലനില്‍പുമായി ബന്ധപ്പെട്ട ഒരു ജൈവപരമായ പ്രവര്‍ത്തിയാണ്. വര്‍ഷത്തിലൊരു മാസം വിശ്വാസികള്‍ ഉപവസിക്കണമെന്ന് ഇസ്‌ലാം നിര്‍ണയിച്ചത് വിശപ്പറിയാനും ആരോഗ്യ പരിരക്ഷക്കും മാത്രമല്ലെന്നുറപ്പ്.
ഇതര മാസങ്ങളിലെ ഭക്ഷണ അളവില്‍ നേര്‍പാതിയാണ് റമദാനില്‍ അനുവദിക്കുന്നത്. ഭക്ഷണ നിയന്ത്രണം ലോക ഭക്ഷ്യക്ഷാമ പരിഹാരവും സന്തുലിതത്വവും ഉണ്ടാക്കുന്നതു കാരണം മാനവരാശി ആകമാനം പട്ടിണിമുക്ത സമൂഹമായി പരിവര്‍ത്തിപ്പിക്കുന്നു.
ഭക്ഷണം കുറവ് വരുത്താത്ത വ്രതം ഇമാം ഗസ്സാലി നിരാകരിക്കുന്നുണ്ട്. എല്ലാ നൂറ്റാണ്ടിലും സമുദായ-മത പുനരുദ്ധാരകരെ അയക്കുമെന്ന് തിരുവചനം ഉണ്ട്. ഈ പുനരുദ്ധാരകരില്‍ ഒരാളായിട്ടാണ് ഗസ്സാലിയെ പണ്ഡിതലോകം കാണുന്നത്. പ്രവാചക വചനത്തിലെ 'മന്‍' ഒന്നിലൊതുങ്ങുന്നതല്ല പലരും എന്ന വ്യാഖ്യാനവും ഉണ്ട്. (ഫതുഹുല്‍ ബാരി 13:295). ഇപ്പോള്‍ വ്രതകാലം ഉത്സവകാലമാണ് പലര്‍ക്കും. കീഴടങ്ങലല്ല കീഴടക്കലാണ്. റമദാന്‍ കഴിഞ്ഞാല്‍ അമിതാഹാരം വരുത്തിവച്ച രോഗികളുടെ പെരുപ്പം കാരണം ചികിത്സാ കേന്ദ്രങ്ങളിലെ തിരക്ക് തുടരുകയാണിപ്പോഴും.
പൊതു മണ്ഡലങ്ങളില്‍ ഇടം പിടിച്ച ആരാധനകളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ തന്നെ വഴിതിരിച്ചുവിട്ടിരിക്കുന്നു. റമദാന്‍ പത്രാസിന്റേയും അഹംഭാവത്തിന്റേയും അരിക് ചേര്‍ന്നു എങ്ങനെ സ്ഥാനം നേടി.
അഹംഭാവം ഇല്ലെന്നതില്‍ അഭിമാനിക്കുന്നവരാണ് വിനയത്തില്‍ അഭിമാനിക്കുന്നത്.
(റോബര്‍ട്ട് ബല്‍ട്ടണ്‍)
വ്രതകാലം വിശ്വാസിയുടെ കാലമാണ്. ആവണം. തല താഴ്ത്തി-മനസ് താഴ്ത്തി സ്രഷ്ടാവിന് കീഴടങ്ങി വിനയാന്വിതനായി ചെറുമട്ടത്തില്‍ ആഹരിച്ച് നല്ല വലിപ്പത്തില്‍ ആരാധനകളര്‍പ്പിച്ച് പ്രകൃതിയെ തനിക്കൊപ്പവും മറിച്ചു സജ്ജമാക്കുന്നതാണ് വ്രതം. ഉപവാസം സ്വകാര്യത കൂടിയാണ്. ഈ മൗലികത വായിക്കുമ്പോള്‍ വൈയക്തിക വിശുദ്ധിയിലൂടെ ജാഡരഹിത സമൂഹ നിര്‍മിതി കൂടി സംഭവിക്കുന്നു. പ്രകടതകള്‍ പാപം മാത്രമല്ല, പാഴ്‌വേല കൂടിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago