എം.എസ്.എഫ് സിന്‍ഡിക്കേറ്റ് മാര്‍ച്ച് നടത്തി
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി കാംപസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ്, സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് എന്നീ സ്ഥാപനങ്ങള്‍ ആരോഗ്യ സര്വകലാശാലയായുടെ അംഗീകാരമില്ലാത്തതിനാല്‍ അടച്ചുപൂട്ടാന്‍ നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മാര്‍ച്ച് നടത്തി.
പ്രതിഷേധത്തെ തുടര്‍ന്നു വിഷയത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു.
ഈ സ്ഥാപനങ്ങള്‍ നല്കുന്ന കോഴ്സിനു തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ആരോഗ്യ സര്‍വകലാശാലയെ സമീപിക്കാനും തീരുമാനിച്ചു.
മാര്‍ച്ച് റാഷിദ് പാഴേരി ഉദ്ഘാടനം ചെയ്തു. നസീഫ് ഷെര്‍ഷ് അധ്യക്ഷനായി.
ശിഹാബ് ചേലേമ്പ്ര, ടി.പി നബീല്‍, സുഹൈല്‍, ഗഫൂര്‍, നിസാം, ഷാക്കിര്‍, കെ.വൈ റഹീം, ഇര്‍ഫാദ്, ഇര്‍ഷാദ്, മെഹറൂഫ്, ശിബിലി, അഷര്‍ ജമാല്‍, സൈനുല്‍ ആബിദ്, ആഷിഖ്, ഷബീബ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."