തപാല്‍വകുപ്പ് ഉഴപ്പി; അവസരം നഷ്ടമായതായി ഉദ്യോഗാര്‍ഥിയുടെ പരാതി
കിഴിശ്ശേരി: മഞ്ചേരി യൂനിറ്റി കോളജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്കു നിയമനത്തിനായുള്ള കൂടിക്കാഴ്ചയുടെ അറിയിപ്പ് തപാല്‍മാര്‍ഗം ഉദ്യോഗാര്‍ഥിക്കു ലഭിച്ചതു വൈകിയെന്നു പരാതി. കൊണ്ടേണ്ടാട്ടി ദയാനഗര്‍ വടക്കേണ്ടങ്ങര കുഞ്ഞിമുഹമ്മദിന്റെ മകള്‍ സുഹൈലയാണ് പരാതിക്കാരി. പോസ്റ്റല്‍വഴി അയച്ച കത്ത് കിട്ടാന്‍ വൈകിയതുമൂലം അവസരം നഷ്ടപ്പെട്ടു. കൊരമ്പയില്‍ അഹമ്മദ് ഹാജി മെമ്മോറിയല്‍ യൂനിറ്റി വുമണ്‍സ് കോളജില്‍നിന്നു മാര്‍ച്ച് ഏഴിനാണ് സുഹൈലയ്ക്കു അറിയിപ്പ് അയച്ചത്. എന്നാല്‍, പത്തു ദിവസം കഴിഞ്ഞ് ഇന്നലെയാണ് കത്ത് ലഭിച്ചത്. ഈ മാസം 14നായിരുന്നു അഭിമുഖം. കൊണ്ടേണ്ടാട്ടി പോസ്റ്റ് ഓഫ്സില് 13ന് കത്ത് എത്തിയെങ്കിലും പോസ്റ്റ് ഓഫിസിന്റെ അടുത്തുതന്നെയുള്ള സുഹൈലയുടെ വീട്ടില്‍ കത്ത് എത്തിക്കാന്‍ നാലു ദിവസമെടുത്ത പോസ്റ്റല്‍ ജീവനക്കാരന്റെ അനാസ്ഥയാണ് അവസരം നഷ്ടപ്പെടുത്തിയതെന്നു സുഹൈല ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."