HOME
DETAILS

സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന് മാവിലാക്കടപ്പുറത്ത്

  
backup
May 16 2018 | 06:05 AM

%e0%b4%b8%e0%b4%ae%e0%b4%b0-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7-2


തൃക്കരിപ്പൂര്‍: പരിസ്ഥിതി അതീവ ലോലപ്രദേശമായ വലിയപറമ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുഴയിലും അഴിമുഖത്തുമായി നടന്നുകൊണ്ടിരിക്കുന്ന അനധികൃത മണലെടുപ്പിനെതിരേ സമരപ്രഖ്യാപനവുമായി മാവിലാക്കടപ്പുറം ദ്വീപ് ജനത രംഗത്ത്.
ദ്വീപിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് സമരവുമായി രംഗത്തുവരുന്നതെന്ന് വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇന്നു വൈകിട്ട് മൂന്നിനു മാവിലാക്കടപ്പുറം എം.എ.യു.പി സ്‌കൂളിലാണ് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
നാലുഭാഗവും ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപിലെ ജനതയുടെ സൗഭാഗ്യമായിരുന്നു ശുദ്ധമായ കുടിവെള്ളം. എന്നാല്‍ ഇന്ന് ഉപ്പുവെള്ളമാണ് ഇവിടെ സമൃദ്ധമാണ് മാവിലാക്കടപ്പുറം പ്രദേശം.
നിയമങ്ങള്‍ കാറ്റില്‍ പറത്തി മറ്റു പ്രദേശത്തെ കടവുകളുടെ പേരുപറഞ്ഞ് കായലിലും കടലിലും ഒരുപോലെ മണലൂറ്റുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കുടിവെള്ളം ഇല്ലാതാക്കിയതിനു പുറമെ കായലിലെ മണലെടുപ്പ് ഇപ്പോള്‍ കായല്‍ കരയുടെ ഭാഗങ്ങള്‍ ഇടിഞ്ഞുതുടങ്ങി. പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്.
ഒരു ഭാഗം കടലും മൂന്നു ഭാഗം കായലുകളാലും ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപില്‍ ശുദ്ധജലം സുലഭമായി നല്‍കിക്കൊണ്ടിരുന്നത് കായല്‍ക്കരയിലെയും കടല്‍ക്കരയിലെയും മണല്‍ തിട്ടകളും വയലുകളുമായിരുന്നു. മണലൂറ്റില്‍ മണല്‍ തിട്ടകള്‍ ഇല്ലാതാക്കിയതോടെ മഴവെള്ളം കായലിലേക്കും കടലിലേക്കും ഒഴുകി. ഇതു ദ്വീപിലാകെ ഉപ്പുവെള്ളമായി മാറി.
അനധികൃത മണലെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. മണലെടുക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ഉണ്ടെങ്കിലും ഇതൊന്നും മണല്‍ മാഫിയകള്‍ക്കു ബാധകമല്ല.
ഇത്തരത്തില്‍ വെള്ളത്തിലും കരയിലും ഓരേ പോലെ മണലൂറ്റ് തുടര്‍ന്നാല്‍ കാലക്രമേണ ഈ ദ്വീപ് ഇല്ലാതാകുമെന്ന ആശങ്കയും ദ്വീപ് ജനതക്കുണ്ട്. ഈ സാഹചര്യത്തിലാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago