ബ്രുസല്ലോസിസ് വാക്സിനേഷന്; ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ ആശങ്കയില്‍
മഞ്ചേരി: ജന്തുജന്യ രോഗമായ ബ്രുസെല്ലോസിസിനെതിരേ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍. കുത്തിവയ്പ് നല്കുന്നരീതി സുരക്ഷിതമല്ലെന്നാണ് വിമര്‍ശനം. ജില്ലയില്‍ ജൂണ്‍ മുതല്‍ മൃഗങ്ങള്‍ക്ക് ബ്രുസെല്ലോസിസിനെതിരായ വാക്സിന് നല്‍കാനാണ് പദ്ധതികളൊരുങ്ങുന്നത്. അതിനായി മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിട്ടുള്ളത്. കാലികളുടെ തൊലിയിലെ കുത്തിവെപ്പിലൂടെയാണ് വാക്സിന് നല്‍കുക. ഇതു നല്‍കുന്നതിനിടെ ശരീരത്തിലേക്കായാല് മനുഷ്യരിലേക്കും രോഗം വരാന്‍ സാധ്യയുണ്ടെന്ന ആശങ്കയാണുള്ളത്. ലൈവ് വാക്സിനാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് ആശങ്കക്ക് കാരണം. നേരത്തെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിനായി പ്രത്യേകസ്ക്വാഡ് രൂപീകരിച്ചിരുന്നു. അപ്രകാരം പഞ്ചായത്ത്തല സ്ക്വാഡ് രൂപീകരിച്ച് ബ്രുസെല്ലോസിസിനെതിരേയുള്ള പ്രതിരോധകുത്തിവയ്പ് വെറ്റിനറി സര്‍ജന്റെ നേതൃത്വത്തിലും സാനിധ്യത്തിലും വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
ജീവനക്കാര്‍ക്ക് ആവശ്യമായ മാസ്ക്, ഗ്ലൗസ്, കണ്ണട തുടങ്ങിയ പ്രതിരോധ കവചങ്ങള്‍ നല്കുമെന്നു അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും അപകടകരമായ ഈ രോഗാണു ശരീരത്തില്‍ ഏല്ക്കാതിരിക്കില്ലെന്നാണ് വിവരം. പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെയാണ് രോഗം സാധാരണയായി ബാധിക്കുന്നത്.
ബ്രൂസെല്ല അബോര്ട്ടെസ് വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകളാണ് ഈ രോഗം പരത്തുന്നത്. അതിനിടെ പ്രതിരോധ വാക്സിന് ജില്ലയിലെ എല്ലാ വെറ്റിനറി ആശുപത്രികളിലേക്കു എത്തിച്ചുകഴിഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."