HOME
DETAILS
MAL
ഗുല്‍ബര്‍ഗ റാഗിങ് കേസ്: കര്‍ണാടക മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
backup
June 26 2016 | 08:06 AM
ബംഗളുരു: ഗുല്‍ബര്‍ഗയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി റാഗിങിനിടയായ സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് തേടി. അന്വേഷണ പുരോഗതി സംബന്ധിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കുമെന്ന് ഗുല്‍ബര്‍ഗ എസ്.പി പി.ശശികുമാര്‍ അറിയിച്ചു.
അതേസമയം അശ്വതിയുടെ ചികിത്സാചെലവുകള്‍ സന്നദ്ധ സംഘടന ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പഠന ചെലവുകളും വഹിക്കാമെന്ന് സന്നദ്ധ സംഘടന അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജ് എന്ന സംഘടനയാണ് അശ്വതിക്ക് സഹായവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."