റഷീദിനെതിരേ നിയമ നടപടി സ്വീകരിക്കണം: കേരള ജനപക്ഷം
ഈരാറ്റുപേട്ട: ഭരണം നഷ്ടപ്പെട്ട അസഹിഷ്ണുതയില്‍ ഈരാറ്റുപേട്ട നഗരസഭ ഓഫിസില്‍ അക്രമം നടത്തിയ മുന്‍ നഗരസഭ ചെയര്‍മാന്‍ ടി.എം റഷീദിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് കേരളാ ജനപക്ഷം ഈരാറ്റുപേട്ട മുന്‍സിപ്പല്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മുന്‍ ചെയര്‍മാനും ഗുണ്ടകളും ചേര്‍ന്ന് നഗരസഭ ഓഫിസില്‍ അതിക്രമിച്ചു കയറി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കോണ്‍ഗ്രസ് അംഗം ഫാത്തിമ അന്‍സാറിന്റെ ഭര്‍ത്താവിനെ മര്‍ദിക്കുകയും ചെയ്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പി.എസ്.എം റംലി അധ്യക്ഷനായി.
പി. മുഹമ്മദ് സക്കീര്‍, പി.എച്ച് ഹസീബ്, ജോസ് മാത്യു, ബല്‍ക്കി നവാസ്, എം.എ നവാസ്, സത്താര്‍ കെ.എസ് ജോയീസ് വേണാടന്‍, റിയാസ് പടിപ്പുരയ്ക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."