പെരുന്നാളിന്റെ തിരക്കില്‍ വസ്ത്ര, പാദരക്ഷാ വിപണി
കല്‍പ്പറ്റ: ചെറിയ പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ജില്ലയിലെ വസ്ത്ര, പാദരക്ഷാ, ഫാന്‍സി വിപണിയില്‍ തിരക്ക് വര്‍ധിച്ചു. സജീവമായ വസ്ത്രവിപണികളില്‍ അഭൂതപൂര്‍വമായ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. മഴയും സ്‌കൂളും തീര്‍ത്ത തടസങ്ങള്‍ മാറ്റി ജില്ലയാകെ തുണിക്കടകളിലേക്ക് നീങ്ങുകയാണ്. ഇന്നലെ ജില്ലയിലെ പ്രധാന ടൗണുകളിലെ ഭൂരിഭാഗം കടകളുടെയും മുന്‍ ഷട്ടറുകള്‍ തിരക്ക് കാരണം താഴ്ത്തിയാണ് ആളുകളെ കടയുടമകള്‍ നിയന്ത്രിച്ചത്.
ആളുകളുടെ തിരക്ക് പൊതുനിരത്തിലും പ്രകടമായിരുന്നു. വസ്ത്രങ്ങളെടുത്തും എടുത്തവ മാറ്റിയും റമളാന്‍ തുടങ്ങിയത് മുതല്‍ തിരക്ക് തുടങ്ങിയ തുണിക്കടകളിലേക്ക് പെരുന്നാളടുത്തതോടെ വന്‍ ഒഴുക്കാണ് നടക്കുന്നത്. ഒഴിവു ദിവസമായ ശനിയും ഞായറും ജില്ലയിലെ മുഴുവന്‍ ടൗണുകളിലും വസ്ത്രമെടുക്കാന്‍ എത്തിയവരുടെ തിരക്കായിരുന്നു. നഗരങ്ങളില്‍ ഇത് ഗതാഗതക്കുരുക്കിനും കാരണമായി. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ മുഴുവന്‍ തുണിക്കടകളിലും ഒരു മാസത്തോളമായി വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
ഇവിടങ്ങളില്‍ പെരുന്നാള്‍ വിപണി പ്രതീക്ഷിച്ച് മാത്രം പുതിയ നിരവധി കടകളും തുറന്നു. കല്‍പ്പറ്റയില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തുടങ്ങിയ അഡ്രസ് ഷോറൂം കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനാണ് ഉദ്ഘാടനം ചെയ്തത്. ബത്തേരിയില്‍ പുതുതായി ആരംഭിച്ച മിന്റ് മാളിലും നല്ല തിരക്കാണ്.
ഫാന്‍സി, ഫൂട്‌വെയര്‍ കടകളിലും കച്ചവടം കൂടിയിട്ടുട്ടെങ്കിലും വസ്ത്രവിപണിയാണ് മുന്നില്‍. പല ഷോപ്പുകളിലും വാങ്ങിയ വസ്ത്രത്തിന്റെ ബില്ലടച്ചു കിട്ടാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണെന്ന് ആളുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."