താനൂര്‍ സംഭവം; പൊലിസ് നരനായാട്ടിന്നിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന്
മനാമ: താനൂര്‍ തീരദേശ മേഖലയില്‍ പൊലിസ് നടത്തിയ നരനായാട്ടിന്നിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കെ എം സി സി ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച് താനൂര്‍ പ്രദേശത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെയാണ് പ്രധാനമായും പൊലീസ് അക്രമമഴിച്ചുവിട്ടിരിക്കുന്നത്.
സ്ഥലത്തെ സി പി എം പ്രവര്‍ത്തകരുടെ സഹായത്തോടെ നടന്ന ഈ നരനായാട്ടിന് സ്ഥലം എം.എല്‍.എ വി അബ്ദുറഹിമാന്റെയും സി പി എം നേതാക്കളുടെയും പങ്ക് ഉണ്ട് എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസത്തെ പിണറായി വിജയത്തിന്റെ സന്ദര്‍ശനത്തിലും സ്വീകരണത്തിലും വ്യക്തമാണ്.
താനൂരിലെ സംഘര്‍ഷ മേഖല സന്ദര്‍ശിക്കാനും ആവശ്യമായ സഹായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രഡിഡന്റ് കൂടിയായ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ യോഗം ചുമതലപ്പെടുത്തി.
പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ വളാഞ്ചേരി, മുഹമ്മദലി വളാഞ്ചേരി, മുസ്തഫ പുറത്തൂര്‍,ഷാഫി കോട്ടക്കല്‍,ഉമ്മര്‍ മലപ്പുറം,മൗസല്‍ മൂപ്പന്‍ തിരൂര്‍,ആബിദ് ചെട്ടിപ്പടി, ഗഫൂര്‍ കാളികാവ്, റിയാസ് വെള്ളച്ചാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."