അവിശ്വാസം: ഫറോക്ക് നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി
ഫറോക്ക്: ലീഗ് പ്രതിനിധിയായ മുന്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ മൂന്നു യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ ഫറോക്ക് നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുസ്്‌ലിം ലീഗിലെ പി.റുബീനക്കും വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസിലെ വി.മുഹമ്മദ് ഹസ്സനുമെതിരായി എല്‍.ഡി. എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു 22 അംഗങ്ങളുടെ പിന്തുണ ലഭിച്ചു.
നഗരസഭ ഒന്നാം വാര്‍ഡ് കൗണ്‍സിലറും ഒന്നര കൊല്ലം ഫറോക്ക് നഗരസഭയുടെ ചെയര്‍പേഴ്‌സണുമായിരുന്ന മുസ്‌ലിം ലീഗിലെ ടി.സുഹറാബി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ നഗരസഭ 11ാം ഡിവിഷനിലെ കെ.ടി.ശാലിനി, 35ാം ഡിവിഷനിലെ കെ.മൊയ്തീന്‍ കോയ എന്നിവരാണ് ഇന്നലെ കൂറുമാറി വോട്ടുചെയ്തത്. കൂടാതെ യു.ഡി.എഫ് ഭരണത്തെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം 21ാം ഡിവിഷനിലെ ഖമറുല്‍ ലൈലയും എല്‍.ഡി.എഫ് പ്രമേയത്തിനു അനുകൂലമായി വോട്ടുചെയ്തു. ചര്‍ച്ചയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ യു.ഡി.എഫ് വിപ്പു നല്‍കിയിരുന്നു. എന്നാല്‍ വിപ്പ് സ്വീകരിക്കാതെയാണ് ലീഗിലെ ഒരു പ്രതിനിധിയും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും എത്തി അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത്.
നഗരസഭയിലെ ഏക ബി.ജെ.അംഗം കൗണ്‍സിലില്‍ പങ്കെടുത്തെങ്കിലും വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. മറ്റ് യു.ഡി.എഫ് അംഗങ്ങളും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നു. ഇതോടെ രണ്ടര കൊല്ലം നീണ്ട ഫറോക്ക് നഗരസഭയുടെ ഭരണം യു.ഡി.എഫിനു നഷ്ടമായി.
ആകെ 38 അംഗങ്ങളുളള നഗരസഭയില്‍ 18 പേരാണ് എല്‍.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 17ഉം ബി.ജെ.പിക്ക് ഒരംഗവും രണ്ടു സ്വതന്ത്രരുമാണുള്ളത്. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ 19 അംഗങ്ങളുമായാണ് യു.ഡി.എഫ് ഭരിച്ചിരുന്നത്. യു.ഡി.എഫ് ഭരണ സമിതിയിലെ വിഭാഗീയതയാണ് എല്‍.ഡി.എഫിന് അവിശ്വാസപ്രമേയ നോട്ടിസ് നല്‍കാന്‍ പ്രേരണയായത്.
ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഭരണമാറ്റത്തിന് കാരണമായിരിക്കുന്നത്. അനിഷ്ട സംഭവങ്ങളുണ്ടായേക്കുമെന്നു കരുതി നഗരസഭ കാര്യാലയത്തിനു മുന്നില്‍ കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."